‘ശവങ്ങളെ കൊണ്ട് വോട്ടു ചെയ്യിച്ച് ജയിച്ചവർ; എയിംസ് തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല, തെളിയിച്ചാൽ രാജി’: സുരേഷ് ഗോപി

Last Updated:

തൃശൂരിലെ പ്രചാരണ ഘട്ടത്തിൽ പറ‍ഞ്ഞതാണ് താൻ ഇപ്പോഴും ചെയ്യുന്നത്. തന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതേ താൻ ഏൽക്കുകയുള്ളുവെന്നും ഏറ്റാൽ അത് ചെയ്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

സുരേഷ് ഗോപി
സുരേഷ് ഗോപി
തൊടുപുഴ: തൃശൂരിലെ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ചവര്‍ ആണ് തന്നെ കുറ്റം പറയുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ശവങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ ആണ് നിങ്ങളെ വഹിക്കുന്നത്. 25 വര്‍ഷം മുന്‍പ് മരിച്ചവരെ വരെ വോട്ട് ചെയ്യിപ്പിച്ചു. പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആര്‍എല്‍വിയെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇടുക്കി മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപം നടത്തിയ കലുങ്ക് സംവാദ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തൃശൂരിലെ പ്രചാരണ ഘട്ടത്തിൽ പറ‍ഞ്ഞതാണ് താൻ ഇപ്പോഴും ചെയ്യുന്നത്. തന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതേ താൻ ഏൽക്കുകയുള്ളുവെന്നും ഏറ്റാൽ അത് ചെയ്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എയിംസ് വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാടാണ്. അത് മാറ്റാൻ കഴിയില്ലയെന്നും സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയിൽ എയിംസ് നൽകിയില്ലെങ്കിൽ തൃശ്ശൂരിൽ വേണമെന്നാണ് നിലപാട് എന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ താൻ രാജിവെക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
Summary: Union Minister Suresh Gopi stated that he never said AIIMS would be taken to Tamil Nadu, and challenged that he would resign if proven otherwise.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ശവങ്ങളെ കൊണ്ട് വോട്ടു ചെയ്യിച്ച് ജയിച്ചവർ; എയിംസ് തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല, തെളിയിച്ചാൽ രാജി’: സുരേഷ് ഗോപി
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement