കോഴിക്കോട് നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള സർവീസുമായി എയർഇന്ത്യ എക്സ്പ്രസ്

Last Updated:

നേരിട്ടുള്ള സർവീസ് ആയതിനാല്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് യാത്ര സമയം

Air India
Air India
കൊച്ചി: കോഴിക്കോട് നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ച് എയർഇന്ത്യ എക്സ്പ്രസ്. കോഴിക്കോട് നിന്നും പുലർച്ചെ 1.10നും മുംബൈയില്‍ നിന്നും രാത്രി 10.50നുമാണ് സർവീസുകള്‍. പ്രതിദിന സർവീസാണ് എയർഇന്ത്യ എക്സ്പ്രസ് ആരംഭിച്ചിരിക്കുന്നത്. നേരിട്ടുള്ള സർവീസ് ആയതിനാല്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് യാത്ര സമയം. ഫെബ്രുവരി 23 പുലർച്ചെ 1.10നായിരുന്നു മുംബൈയ്‌ക്കുള്ള ആദ്യ സർവീസ് ആരംഭിച്ചത്.
വരും ദിവസങ്ങളിൽ ഈ സർവീസിന് വലിയ സ്വീകാര്യത ലഭിക്കുമെന്നും കൂടുതൽ യാത്രക്കാർ സർവീസ് പ്രയോജനപ്പെടുത്തുമെന്നും എയർഇന്ത്യ കണക്കുകൂട്ടുന്നു. നിലവിൽ കോഴിക്കോട് നിന്നാണ് എയർഇന്ത്യ എക്സ്പ്രസ് ഏറ്റവുമധികം അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നത്. ആഴ്ചയിൽ 101 അന്താരാഷ്ട്ര സർവീസുകളാണ് കരിപ്പൂരിൽനിന്ന് എയർഇന്ത്യ നടത്തുന്നത്.
കോഴിക്കോട് നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകളും എയർഇന്ത്യ ആരംഭിക്കുന്നുണ്ട്. കഴിഞ്ഞ മാസം തിരുവനന്തപുരത്തേക്കും ബംഗളുരുവിലേക്കും എയർഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചിരുന്നു. ഇതിന് പുറമേ ബഹ്റൈൻ, കുവൈറ്റ്, മസ്ക്കറ്റ്, ദുബായ്, അബുദാബി, ഷാർജ, ദോഹ, ജിദ്ദ, റിയാദ്, ദമാം തുടങ്ങി 15 സ്ഥലങ്ങളിലേക്കു കൂടി എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നും നേരിട്ടുള്ള വിമാന സർവീസുകള്‍ നടത്തിവരുന്നു. അയോധ്യ, ഡല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വർ, ചെന്നൈ തുടങ്ങി 19 സ്ഥലങ്ങളിലേക്കും എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്ന് വണ്‍-സ്റ്റോപ് സർവീസുകളും ലഭ്യമാക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള സർവീസുമായി എയർഇന്ത്യ എക്സ്പ്രസ്
Next Article
advertisement
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
  • സോളിഡാരിറ്റി മൗദൂദിയുടെ പ്രത്യയശാസ്ത്രം ജനകീയമാക്കാൻ മലപ്പുറത്ത് സംവാദം സംഘടിപ്പിക്കുന്നു.

  • ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നീക്കം യുഡിഎഫിന് സഹായകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

  • ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സൂചന.

View All
advertisement