Drowning | സംസ്ഥാനത്ത് പ്രതിദിനം ശരാശരി മൂന്നുപേർ മുങ്ങി മരിക്കുന്നു; ഒരു വർഷത്തിനിടെ മരിച്ചത് 1102 പേർ; ഏറ്റവും കൂടുതൽ കൊല്ലത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
വെള്ളത്തിൽ മുങ്ങുന്നവരെ നാല് മിനിട്ടിനുള്ളിൽ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണം ഉറപ്പാണെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മുങ്ങിമരണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരു ദിവസം ശരാശരി മൂന്നു പേർ സംസ്ഥാനത്ത് മുങ്ങി മരിക്കുന്നതായാണ് അഗ്നിരക്ഷാസേനയുടെ കണക്ക്. 2021 ജനുവരി മുതൽ ഡിസംബർ വരെ 1102 പേർ വെള്ളത്തിൽ മുങ്ങി മരിച്ചു. മുൻ വർഷങ്ങളിൽ ഇത് ആയിരത്തിൽ താഴെ ആയിരുന്നതായും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
വെള്ളത്തിൽ മുങ്ങുന്നവരെ നാല് മിനിട്ടിനുള്ളിൽ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണം ഉറപ്പാണെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്ത് പ്രധാനമായും നദി, കുളം, പാറക്കെട്ട് എന്നീ ജലാശയങ്ങളിൽ വീണാണ് മുങ്ങിമരണങ്ങളിലേറെയും സംഭവിക്കുന്നത്. പലപ്പോഴും വിനോദയാത്ര പോകുന്നവരും മറ്റും മദ്യപിച്ച ശേഷം ജലാശയത്തിൽ ഇറങ്ങുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ അപരിചിതമായ സ്ഥലങ്ങളിലും ജലാശയത്തിൽ ഇറങ്ങുന്നത് അപകടസാധ്യത കൂട്ടും.
കൂട്ടുകാർക്കൊപ്പം വെള്ളത്തിൽ കുളിക്കാൻ ഇറങ്ങുന്നവർ, കയത്തിൽ അകപ്പെട്ട് മരണപ്പെടുന്നു. അപകടം പതിയിരിക്കുന്നത് മനസിലാക്കാത്തതാണ് ദുരന്തത്തിന് ഇടയാക്കുന്നത്. നീന്തൽ അറിയാത്തവർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളും കൂടുതലാണ്. ശരിയായ പരിശീലനം നേടാതെ നീന്താൻ ഇറങ്ങുന്നതാണ് അപകടം വർദ്ധിപ്പിക്കുന്നത്.
advertisement
Also Read- ഹെല്‍മറ്റ് ധരിച്ചെത്തി ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം പതിവാക്കി; കള്ളനെ കയ്യോടെ പിടികൂടി ജീവനക്കാര്‍
കഴിഞ്ഞ വർഷം ഏറ്റവുമധികം മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ്. 153 പേരാണ് കൊല്ലത്ത് മുങ്ങിമരിച്ചത്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 39 പേരാണ് ഇടുക്കിയിൽ മുങ്ങിമരിച്ചത്. കൊല്ലം കഴിഞ്ഞാൽ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് 142 പേരും, എറണാകുളത്ത് 107 പേരും കണ്ണൂരിൽ 112 പേരുമാണ് 2021ൽ മുങ്ങി മരിച്ചത്. കഴിഞ്ഞ വർഷം മുങ്ങി മരിച്ചവരിൽ 797 പുരുഷൻമാരും 305 സ്ത്രീകളും ആണ് ഉള്ളത്.
advertisement
കോവിഡ് പരോള്‍ കഴിഞ്ഞിട്ടും തിരികെ ജയിലിലെത്താതെ 38 തടവുകാര്‍; കൂടുതലും കൊലക്കേസ് പ്രതികള്‍
കോവിഡ് പരോളിന് ശേഷം ജയിലിൽ തിരികെയെത്താന്‍ സുപ്രീം കോടതി അനുവദിച്ച സമയം അവസാനിച്ചിട്ടും 38 തടവുകാർ തിരിച്ചെത്തിയില്ല. കൊലക്കേസ് പ്രതികളാണ് തിരിച്ചെത്താതെ മുങ്ങി നടക്കുന്നവരിൽ അധികവും. ഇന്ന് രാവിലെയും മടങ്ങവരാത്തവരെ തിരിച്ചുകൊണ്ടുവരാന്‍ പോലീസ് സഹായം തേടാനാണ് തീരുമാനം. അതേസമയം, ടി.പി ചന്ദ്രശേഖരന്‍ വധ കേസ് പ്രതികൾ തിരിച്ചെത്തിയൊ എന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. മനോരമ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
advertisement
കോവിഡ് കാലത്ത് പ്രത്യേക പരോൾ നേടി പോയ തടവുകാരെല്ലാം ഇന്നലെ വൈകിട്ട് 4ന് മുൻപ് ജയിലിൽ തിരികെ എത്തണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാൽ 38 പേർ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ പേർ വരാനുള്ളത്,12 പേർ. പൂജപ്പുര സെൻട്രൽ ജയിലിൽ 3 പേരും വിയ്യൂർ സെൻട്രൽ ജയിലിൽ 10 പേരും.
Also Read- രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി
നെട്ടുകാൽത്തേരി തുറന്ന ജയിലിൽ 8 പേരും, ചീമേനി തുറന്ന ജയിലിൽ 5 പേരും തിരിച്ചെത്തിയില്ല. ഇന്ന് രാവിലെ വരെ നോക്കിയിട്ടും ഇവർ എത്തിയില്ലങ്കിൽ അറസ്റ്റ് ചെയ്തു കൊണ്ടുവരാൻ പോലീസ് സഹായം തേടാനാണ് ജയിൽ വകുപ്പിൻ്റെ തീരുമാനം.
advertisement
കണ്ണൂർ ,വിയ്യൂർ ജയിലുകളില്‍ എത്തേണ്ട ടി.പി വധക്കേസ് പ്രതികളും തിരിച്ച് വന്നില്ലന്നാണ് സൂചന. വരാനുള്ളവരുടെ പേര് പരിശോധിക്കുന്നുവെന്നാണ് ഇവരെക്കുറിച്ച് ചോദിക്കുമ്പോൾ ജയിൽ വകുപ്പിൻ്റെ പ്രതികരണം. കോവിഡിൻ്റെ രണ്ടാം തരംഗ സമയത്താണ് 1271 പേർക്ക് ജയിലിനുള്ളിലെ രോഗവ്യാപന നിയന്ത്രണത്തിനായി പ്രത്യേക പരോൾ നൽകിയത്. പരോൾ കാലാവധി കഴിഞ്ഞിട്ടും 790 ഓളം തടവുകാർ സുപ്രീം കോടതി അനുമതിയോടെ പരോൾ നീട്ടി വാങ്ങി. ഒടുവിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചാണ് രണ്ടാഴ്ചയ്ക്കകം തിരികെ കയറാനുള്ള ഉത്തരവ് വാങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 13, 2022 9:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Drowning | സംസ്ഥാനത്ത് പ്രതിദിനം ശരാശരി മൂന്നുപേർ മുങ്ങി മരിക്കുന്നു; ഒരു വർഷത്തിനിടെ മരിച്ചത് 1102 പേർ; ഏറ്റവും കൂടുതൽ കൊല്ലത്ത്