നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ടിപി കേസിൽ ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന്‍ മനുഷ്യസ്‌നേഹി; ഭീകരനായി ചിത്രീകരിക്കുന്നത് മാധ്യമങ്ങള്‍': ഷംസീര്‍

  'ടിപി കേസിൽ ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന്‍ മനുഷ്യസ്‌നേഹി; ഭീകരനായി ചിത്രീകരിക്കുന്നത് മാധ്യമങ്ങള്‍': ഷംസീര്‍

  'പാനൂര്‍ മേഖലയിലെ യുഡിഎഫ് നേതാക്കളോട് ചോദിച്ചാലറിയാം ആരാണ് കുഞ്ഞനന്തനെന്ന്. ആ മനുഷ്യ സ്‌നേഹിയെ കുറിച്ച് അവിടെ പോയാലറിയാം.'

  malayalamnews18.com

  malayalamnews18.com

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുഞ്ഞനന്തനെ മനുഷ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ. ആര്‍എസ്.എസും കോണ്‍ഗ്രസുമാണ് ടി.പി കൊലക്കേസിലെ ഗൂഡാലോചനയ്ക്കു പിന്നിലെന്നും കുഞ്ഞനന്തനെ കേസില്‍ കുടുക്കിയതാണെന്നും ഷംസീര്‍ പറഞ്ഞു. കാസര്‍കോട്ടെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ചര്‍ച്ചയിലായിരുന്നു ഷംസീറിന്റെ പ്രതികരണം.

  മാധ്യമങ്ങള്‍ കുഞ്ഞനന്തനെ ഭീകരനായി ചിത്രീകരിക്കുകയാണെന്നും ഷംസീര്‍ കുറ്റപ്പെടുത്തി. 'പാനൂര്‍ മേഖലയിലെ യുഡിഎഫ് നേതാക്കളോട് ചോദിച്ചാലറിയാം ആരാണ് കുഞ്ഞനന്തനെന്ന്. ആ മനുഷ്യ സ്‌നേഹിയെ കുറിച്ച് അവിടെ പോയാലറിയാം. ഉദാത്തമായ മനുഷ്യ സ്‌നേഹിയാണ് കുഞ്ഞനന്തന്‍. അദ്ദേഹത്തെ തെറ്റായി ഉള്‍പ്പെടുത്തിയതാണ്. ആര്‍എസ്എസും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ടി പി വധക്കേസ്'- എ എന്‍ ഷംസീര്‍ പറഞ്ഞു.

  Also Read ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി; പൊട്ടിക്കരഞ്ഞ് കൃഷ്ണനും സത്യനാരായണനും

  പി ജയരാജനെയും ഭീകരനായി ചിത്രീകരിക്കുന്നുണ്ടെന്നും ഷംസീര്‍ ആരോപിച്ചു. ഷുക്കൂര്‍ വധക്കേസില്‍ പങ്കില്ലെന്ന് വ്യക്തമായിട്ടും കണ്ടിട്ട് മിണ്ടിയില്ലെന്നതിന്റെ പേരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുസ്ലീം ലീഗും ചേര്‍ന്ന് കേസില്‍ കുടുക്കിയതാണ്. സിബിഐ കൂട്ടിലടച്ച തത്തയാണ്. കുഞ്ഞനന്തനോട് ആര്‍എസ്എസിന് വിരോOമുണ്ടാകാന്‍ കാരണമുണ്ട്. ഒരു പ്രദേശത്ത് പാര്‍ട്ടി ഉണ്ടാക്കിയ ആളാണ് കുഞ്ഞനന്തന്‍. അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്‌നമുണ്ട്. കമ്യൂണിസ്റ്റ് ആണെങ്കില്‍ ചികിത്സ ലഭിക്കാന്‍ പാടില്ലെന്നുണ്ടോയെന്നും ഷംസീര്‍ ചോദിച്ചു.

  കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളുടെ ആത്മാര്‍ത്ഥതയെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു ഷംസീറിന്റെ മറുപടി.

  First published:
  )}