Life Mission | 'ഞാൻ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുൻപിലുള്ള കുരിശ്': അനിൽ അക്കര
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നാണ് സി.പി.എം ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാകില്ലേ? മകന്‍ കുടുങ്ങുമെന്ന ഭയമാണ് കോടിയേരി ബാലകൃഷ്ണന്"
കൊച്ചി: താൻ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുൻപിലുള്ള കുരിശാണെന്ന് അനിൽ അക്കര എം.എൽ.എ. ലൈഫ് മിഷൻ ക്രമക്കേട് സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത് ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രിക്കും എം. ശിവശങ്കരനും യു.വി. ജോസിനുമേറ്റ തിരിച്ചടിയാണെന്നും അനിൽ അക്കര മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നാണ് സി.പി.എം ഇപ്പോൾ ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാകില്ലേ? മകന്‍ കുടുങ്ങുമെന്ന ഭയമാണ് കോടിയേരി ബാലകൃഷ്ണനെന്നും അനില്‍ അക്കര പറഞ്ഞു.
ഫോറിൻ കോൺട്രിബ്യഷൻ റെഗുലേഷൻ ആക്ട് സെക്ഷൻ 35 പ്രകാരമാണ് ലൈഫ് മിഷനിൽ സി.ബി.ഐ കേസെടുത്തിരിക്കുന്നത്. കേന്ദ്ര സർക്കാർ അറിയാതെ വിദേശസഹായം സ്വീകരിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥ ലംഘിച്ചെന്നു കാട്ടിയാണ് കേസ്.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ കൊച്ചിയിലും തൃശൂർ സി.ബി.ഐ റെയ്ഡ നിടത്തിയിരുന്നു. യൂണിടാക് ബിൽഡേഴ്സിന്‍റെ ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് പരിശോധന. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ലൈഫ് മിഷൻ ഓഫീസിലും പരിശോധനയ്ക്കെത്തുമെന്ന വിവരമാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്നത്.
advertisement
ഇതിനിടെ ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസെടുത്ത നടപടിയെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണ്. ലൈഫ്‌മിഷനുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്‌താവന നടപ്പിലാക്കിയമട്ടിലാണ് സി.ബി.ഐ പ്രവര്‍ത്തിച്ചതെന്നും സി.പി.എം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 25, 2020 10:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Life Mission | 'ഞാൻ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുൻപിലുള്ള കുരിശ്': അനിൽ അക്കര