വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: വിജിലൻസ് അന്വേഷണം പോര; സിബിഐ തന്നെ വരണമെന്ന് അനിൽ അക്കര MLA

നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന വിജിലൻസ് അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് അനിൽ അക്കരെ പറഞ്ഞു

News18 Malayalam | news18-malayalam
Updated: September 23, 2020, 10:22 PM IST
വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: വിജിലൻസ് അന്വേഷണം പോര; സിബിഐ തന്നെ വരണമെന്ന് അനിൽ അക്കര MLA
അനിൽ അക്കര
  • Share this:
തൃശ്ശൂർ: ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ തട്ടിപ്പിൽ വിജിലൻസ് അന്വേഷണം അപര്യാപ്തമെന്ന് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെ. പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു എങ്കിൽ വിജിലൻസ് അന്വേഷണം മതിയാകുമായിരുന്നു. അന്ന് മുഖ്യമന്ത്രിയും മന്ത്രി എ സി മൊയ്തീനും എതിരെ ആരോപണം ഉയർന്നിരുന്നില്ല. ഇന്ന് സാഹചര്യം വിഭിന്നമാണ്. മുഖ്യമന്ത്രിയും എ സി മൊയ്തീനും ഇന്ന് പ്രതിസ്ഥാനത്ത് നിൽക്കുന്ന സാഹചര്യമാണ്. അതിനാൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന വിജിലൻസ് അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് അനിൽ അക്കരെ പറഞ്ഞു. യൂണിടാക്കിനെ തെരഞ്ഞെടുത്തിരിക്കുന്നത് റെഡ് ക്രസൻ്റ് ആണെന്നാണ് മുഖ്യമന്ത്രിയും എ സി മൊയ്തീനും ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ യൂണിടാക്കിനെ ലൈഫ് മിഷനാണ് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി ചെയർമാനും തദ്ദേശവകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ ലൈഫ് മിഷൻ നടത്തിയ ക്രമക്കേഡ് ആര് അന്വേഷിക്കും ? ഇത് വിജിലൻസ് അന്വേഷിച്ചാൽ ശരിയാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Also Read: Life Mission | ലൈഫ് മിഷൻ കോഴ വിവാദം: വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു

പ്രഥമദൃഷ്ട്യാ കഴമ്പ് ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് ആഭ്യന്തര സെക്രരട്ടറി വിജിലൻസ് അന്വേഷണത്തിന് കത്ത് നൽകിയത്. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ലംഘനത്തിന് സിബിഐ കേസ് എടുക്കുമെന്ന്ൽ സംസ്ഥാന സർക്കാറിന് ഡൽഹിയിൽ നിന്ന് വിവരം ലഭിച്ചതിനാലാണ് അടിയന്തിരമായി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അനിൽ അക്കരെ ആരോപിച്ചു. എന്നാൽ ഈ ആക്ടിൻ്റെ ലംഘനം വിജിലൻസിന് അന്വേഷണം നടത്താൻ സാധിക്കില്ല. അതുകൊണ്ട് ആത്മാർത്ഥത ഉണ്ടെങ്കിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം.
Published by: user_49
First published: September 23, 2020, 10:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading