'വന്ദേഭാരത് പെട്ടെന്ന് അനുവദിച്ചതിന് പിന്നില്‍ കേരളത്തോടുള്ള വിരോധരാഷ്ട്രീയം': ഡിവൈഎഫ്ഐ

Last Updated:

പിന്നില്‍ കേന്ദ്രത്തിന്റെ കപടരാഷ്ട്രീയമാണെന്ന് ഡിവൈഎഫ്‌ഐ

കോഴിക്കോട്: വന്ദേഭാരത് ട്രെയിന്‍ പെട്ടെന്ന് കേരളത്തില്‍ എത്തിയതിന് പിന്നില്‍ കേന്ദ്രത്തിന്റെ കപടരാഷ്ട്രീയമാണെന്ന് ഡിവൈഎഫ്‌ഐ. ഇതിന് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ട്രെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കുന്നുവെന്നത്.
ട്രെയിനില്‍ യാത്രയ്ക്ക് ഒരു സുരക്ഷയുമില്ലാത്ത സാഹചര്യം നിലനില്‍ക്കുന്നു. ഇതിന് യാതൊരു പ്രാധാന്യവും കേന്ദ്രം നല്‍കുന്നില്ല. കേരളം മുന്നോട്ടുവെച്ച വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. സില്‍വര്‍ലൈനിന് ബദലായി ട്രെയിന്‍ അനുവദിച്ചതിന് പിന്നല്‍ കേരളത്തോടുള്ള വിരോധരാഷ്ട്രീയമാണെന്നും സനോജ് കുറ്റപ്പെടുത്തി.
advertisement
അതേസമയം, കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകള്‍ പാലക്കാട്ടെത്തി. വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്. ലോക്കോ പൈലറ്റിനെ മാലയിട്ടാ സ്വീകരിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് വന്ദേഭാരതിന് സ്വീകരണമൊരുക്കിയത്.
advertisement
റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ മധുരം വിതരണം ചെയ്തു. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന മറ്റു യാത്രക്കാരും സ്വീകരണ പരിപാടികളുടെ ഭാഗമായി. വന്ദേഭാരത് റേക്കുകൾ ഇന്നു വൈകിട്ടോടെ കൊച്ചുവേളിയിലെത്തും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വന്ദേഭാരത് പെട്ടെന്ന് അനുവദിച്ചതിന് പിന്നില്‍ കേരളത്തോടുള്ള വിരോധരാഷ്ട്രീയം': ഡിവൈഎഫ്ഐ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement