BJP നൽകിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും; മഞ്ചേശ്വരത്ത് ബിജെപി ജയിക്കുമെന്നും എ.പി അബ്ദുള്ളക്കുട്ടി

Last Updated:

തനിക്ക് നൽകിയ ദാരവാഹിത്വത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടാകാനിടയില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി

കണ്ണൂർ: സംസ്ഥാന ബിജെപിയുടെ ഉപാധ്യക്ഷസ്ഥാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി. ന്യൂസ് 18നോട് സംസാരിക്കവെയാണ് അബ്ദുള്ളക്കുട്ടി ഇങ്ങനെ പറഞ്ഞത്. പാർട്ടി അധ്യക്ഷസ്ഥാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പാർട്ടി നൽകിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും. ന്യൂനപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് അടുപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നൽകിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും. തനിക്ക് നൽകിയ ദാരവാഹിത്വത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടാകാനിടയില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ന്യൂനപക്ഷവോട്ടുകൾ ബിജെപിയിലേക്ക് അടുപ്പിക്കാൻ പരമാവധി ശ്രമിക്കും. സംസ്ഥാന സമിതിയിലേക്ക് എല്ലാ ജില്ലകളിൽ നിന്നും ന്യൂനപക്ഷ വിഭാഗത്തിലുള്ള ആളുകളെ കണ്ടെത്തി നൽകിയിട്ടുണ്ട്.
മഞ്ചേശ്വരത്ത് ബിജെപി ജയിക്കും. എക്സിറ്റ് പോളുകൾ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെങ്കിലും വിജയം പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാകാൻ അധികനാൾ വേണ്ടി വരില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BJP നൽകിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും; മഞ്ചേശ്വരത്ത് ബിജെപി ജയിക്കുമെന്നും എ.പി അബ്ദുള്ളക്കുട്ടി
Next Article
advertisement
തൃശൂരിലെ പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
  • തൃശൂർ ജില്ലയിൽ ഓണത്തിന് പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി 3 ലക്ഷം രൂപ.

  • എട്ടു സംഘങ്ങൾക്കായി 24 ലക്ഷം രൂപ അനുവദിച്ചു, ഇത് കേന്ദ്ര ഫണ്ടിന്റെ കീഴിലാണ്.

  • തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ അനുവദിക്കുന്ന 1 ലക്ഷം രൂപയ്ക്ക് പുറമേയാണ്.

View All
advertisement