BREAKING 'കുട്ടി ഇനി കുട്ടീജീ'; ബി.ജെ.പിയില്‍ അംഗത്വമെടുത്ത് അബ്ദുള്ളക്കുട്ടി
Last Updated:
ബി.ജെ.പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയില്‍ നിന്നാണ് അബ്ദുള്ളക്കുട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും പുറത്തായ മുന്‍ എം.പിയും എം.എല്‍യുമായ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയില്‍ നിന്നാണ് അബ്ദുള്ളക്കുട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാര്‍ലമെന്റില്‍വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ പ്രകീര്‍ത്തിച്ചതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. നേരത്തെ സി.പി.എമ്മില്‍ നിന്ന് പുറത്തായതും മോദിയുടെ ഗുജറാത്ത് വികസനത്തെക്കുറിച്ച് പറഞ്ഞതിന്റെ പേരിലായിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിലെത്തിയതും കണ്ണൂരില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 26, 2019 4:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING 'കുട്ടി ഇനി കുട്ടീജീ'; ബി.ജെ.പിയില്‍ അംഗത്വമെടുത്ത് അബ്ദുള്ളക്കുട്ടി