'ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണർ': കെ. സുരേന്ദ്രൻ

Last Updated:

ഗവർണർ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്. ഏത് ഗവർണർ വന്നാലും സിപിഎം സർക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു

News18
News18
തിരുവനന്തപുരം: ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണർക്കെതിരായ എം വി ഗോവിന്ദന്റെ പ്രസ്താവനയോട് തൃശൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാനെന്നും സുരേന്ദ്രൻ പറഞ്ഞു.
സർവകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സിപിഎം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവർണർ ഇടപ്പെട്ടത്. പിണറായി വിജയന്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകൾ തടഞ്ഞുവെച്ചതാണ് ഗവർണർക്കെതിരായ സിപിഎമ്മിന്റെ അസഹിഷ്ണുതക്ക് മറ്റൊരു കാരണം. ഗോവിന്ദന്റെ പാർട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചത്.
അതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് ഗോവിന്ദൻ ഇപ്പോൾ നടത്തുന്നത്. ഗവർണർ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്. ഏത് ഗവർണർ വന്നാലും സിപിഎം സർക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിം ന്യൂനപക്ഷത്തിന് തുല്യമായ പരിഗണന ക്രൈസ്തവ ന്യൂനപക്ഷത്തിനും ലഭിക്കണമെന്ന നിലപാടുള്ള ഏക പാർട്ടിയാണ് ബിജെപി. 80:20 വിഷയത്തിലും മുനമ്പം വിഷയത്തിലും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അന്തസ് ഉയർത്തി പിടിച്ചത് ബിജെപിയാണ്. ലവ് ജിഹാദ് വിഷയത്തിലായാലും പോപ്പുലർ ഫ്രണ്ട് ആക്രമണത്തിന്റെ കാര്യത്തിലായാലും ക്രൈസ്തവരുടെ കൂടെ ഒരു പാറ പോലെ ഉറച്ചു നിന്നത് ബിജെപി മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണർ': കെ. സുരേന്ദ്രൻ
Next Article
advertisement
പാക്കിസ്ഥാന്‍ ഗാസയില്‍ 20,000  സൈനികരെ വിന്യസിക്കും;പിന്നിൽ ഇസ്രായേലും അമേരിക്കയും
പാക്കിസ്ഥാന്‍ ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കും;പിന്നിൽ ഇസ്രായേലും അമേരിക്കയും
  • പാക്കിസ്ഥാന്‍ ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കും; അമേരിക്കയും ഇസ്രായേലും തമ്മിലുള്ള കരാര്‍ പ്രകാരം.

  • പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ മൊസാദ്, സിഐഎ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി.

  • ഗാസയില്‍ ഹമാസ് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുക, പ്രദേശത്ത് സ്ഥിരത കൊണ്ടുവരിക എന്നിവ ലക്ഷ്യമിടുന്നു.

View All
advertisement