HOME /NEWS /Kerala / Dog Menace| ഏഴു മാസത്തിനിടെ കേരളത്തിൽ പട്ടി കടിച്ചത് രണ്ടുലക്ഷത്തോളം പേരെ; ജീവൻ നഷ്ടമായത് 21 പേർക്ക്

Dog Menace| ഏഴു മാസത്തിനിടെ കേരളത്തിൽ പട്ടി കടിച്ചത് രണ്ടുലക്ഷത്തോളം പേരെ; ജീവൻ നഷ്ടമായത് 21 പേർക്ക്

ഏഴ് മാസത്തിനിടെ 1,83,931 പേർക്ക് നായയുടെ കടിയേറ്റെന്നാണ് കണക്കുകൾ. ജൂലൈയില്‍ മാത്രം 38,666 പേര്‍ക്കാണ് നായ കടിയേറ്റത്

ഏഴ് മാസത്തിനിടെ 1,83,931 പേർക്ക് നായയുടെ കടിയേറ്റെന്നാണ് കണക്കുകൾ. ജൂലൈയില്‍ മാത്രം 38,666 പേര്‍ക്കാണ് നായ കടിയേറ്റത്

ഏഴ് മാസത്തിനിടെ 1,83,931 പേർക്ക് നായയുടെ കടിയേറ്റെന്നാണ് കണക്കുകൾ. ജൂലൈയില്‍ മാത്രം 38,666 പേര്‍ക്കാണ് നായ കടിയേറ്റത്

 • Share this:

  തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെയും ജീവൻ നഷ്ടമാകുന്നവരുടെയും എണ്ണത്തിൽ വൻവർധന. ആറു വര്‍ഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്. ഇതില്‍ 2 ലക്ഷത്തോളം പേര്‍ക്ക് കഴിഞ്ഞ ഏഴ് മാസത്തിനിടെയാണ് കടിയേറ്റത്. 21 പേര്‍ക്ക് ജീവൻ നഷ്ടമായി. പത്തനംതിട്ട റാന്നി  സ്വദേശിനിയായ 12 കാരി അഭിരാമിയാണ് ഏറ്റവും ഒടുവിലത്തെ ഇര. പ്രതിദിനം ആയിരം പേർക്ക് കടിയേൽക്കുകയും പത്ത് ദിവസത്തിൽ ഒരാൾ നായയുടെ കടിയേറ്റ് മരിക്കുന്ന തരത്തിലേക്കുമാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.

  മരിച്ച 21 പേരിൽ 6 പേർ വാക്സിനെടുത്തവരാണെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. വാക്‌‌സിനെടുത്തിട്ടും മരണം സംഭവിച്ചത് വാക്സിന്റെ ഫലപ്രാപ്തിയെ പറ്റി ആശങ്കയുണ്ടാക്കി. ഇവർക്ക് കടിയേറ്റത് നെഞ്ച്, മുഖം, കഴുത്ത്, ചെവി, കൈവെള്ള എന്നിവിടങ്ങളിൽ ആയിരുന്നു. ഈ ഭാഗങ്ങളിലെ മുറിവുകളിൽ കൂടി വിഷം അതിവേഗം തലച്ചോറിലെത്തും. വാക്‌സിനെടുത്താലും ഫലമുണ്ടാകില്ലെന്ന് വിദഗ്ധർ പറയുന്നു.

  Also Read- പത്തനംതിട്ട റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ 12 കാരി മരണത്തിന് കീഴടങ്ങി

  നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

  ഏഴ് മാസത്തിനിടെ 1,83,931 പേർക്ക് നായയുടെ കടിയേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കുകൾ. ജൂലൈയില്‍ മാത്രം 38,666 പേര്‍ക്കാണ് നായ കടിയേറ്റത്. തിരുവന്തപുരം, പാലക്കാട് ജില്ലകളിലാണ് ആക്രമണം കൂടുതല്‍. 2016 നെ അപേക്ഷിച്ച് 2022ല്‍ പേവിഷ പ്രതിരോധ വാക്സീന്‍ ഉപയോഗത്തില്‍ 57 ശതമാനവും പേവിഷ പ്രതിരോധ സീറം ഉപയോഗത്തില്‍ 109 ശതമാനവും വര്‍ധനയുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കേരളത്തില്‍ പേപ്പട്ടിയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 200 ശതമാനം വർധനയുണ്ടായി എന്നാണ് കണക്കുകൾ.

  പട്ടിയുടെ കടിയേറ്റ കേസുകൾ

  2017 -1,35,749

  2018 -1,48,365

  2019 -1,61,050

  2020 -1,60,483

  2021- 2,21,379

  2022- 1,47,287 (ജൂൺവരെ)

  Also Read- കോട്ടയം പൊന്‍കുന്നത്ത് കുറുക്കന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

  വാക്‌സിൻ ഫലപ്രദമാകാതിരിക്കാന്‍ പലതരം കാരണങ്ങളാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കുത്തിവെപ്പിന്റെ സാങ്കേതിക രീതികള്‍ കൃത്യമായി പാലിക്കാത്തതാണ് പ്രശ്‌നമെന്ന് ചിലര്‍ പറയുന്നു. ക്രമപ്രകാരം വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഫലം കിട്ടാതെ പോകുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പ്രത്യേക ഊഷ്മാവില്‍ ശീതീകരിച്ച് സൂക്ഷിക്കാത്തതുകൊണ്ടാണ് വാക്‌സിന്‍ നിര്‍വീര്യമാകുന്നതെന്ന ആരോപണവും ഗൗരവത്തിലെടുക്കേണ്ടതുണ്ട്.

  Also Read- 'ആക്രമണസ്വഭാവമുള്ള തെരുവുനായകളെ വെടിവയ്ക്കാൻ അനുമതി വേണം'; കോഴിക്കോട് കോർപറേഷൻ

  നായ കടിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കടിയേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റോളം കഴുകണം.
  • സോപ്പ് ഉപയോഗിച്ചുവേണം മുറിവ് കഴുകാൻ. ആന്റി ബാക്ടീരിയൽ സോപ്പ് തന്നെ വേണമെന്നില്ല. കുളി സോപ്പ് ആണെങ്കിലും മതി.
  • ചെറുതായി മാന്തിയതാണെങ്കിലും കഴുകണം.
  • കടിയേറ്റ ഭാഗം ബാൻഡേജ് പോലുള്ളവകൊണ്ട് കെട്ടിവയ്ക്കണമെന്നില്ല. മുറിവ് തുറന്ന രീതിയിൽതന്നെ ആശുപത്രിയിൽ എത്തിക്കുക.
  • മുറിവിൽനിന്നുള്ള രക്തസ്രാവം അഞ്ചുമിനിറ്റുകൊണ്ട്‌ നിലയ്ക്കും. ചിലരിൽ രക്തസ്രാവം കൂടുതൽനേരം നീണ്ടുനിൽക്കാറുണ്ട്. ഇത്തരക്കാരുടെ മുറിവിൽ നല്ല വൃത്തിയുള്ള തുണിയോ മറ്റോകൊണ്ട് അമർത്തി പിടിക്കുക.
  • നായ തൊലിപ്പുറത്ത് മാന്തുക, രക്തസ്രാവം വരാത്തതരത്തിൽ കടിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധമായും വൈദ്യസഹായം തേടണം.
  • ത്വക്ക് തുളഞ്ഞുകയറുന്നതരത്തിലുള്ള തീവ്രതയേറിയ കടി, മാന്തൽ, (പ്രത്യേകിച്ച് തലച്ചോറിനോടു ചേർന്നുള്ള മുഖം പോലുള്ള ഭാഗങ്ങളിൽ) തൊലി പോയിടത്ത് നക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ എത്രയും പെട്ടെന്നു പ്രതിരോധ കുത്തിവെയ്പ് എടുക്കണം.
  • ഇതിനുപുറമേ ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിൻ നൽകണം.
  • തെരുവുനായ ആണെങ്കിൽ അതിനു പേ ഉണ്ടായാലും ഇല്ലെങ്കിലും മുഴുവൻ ഡോസ് കുത്തിവെയ്പും എടുക്കണം.
  • എല്ലാ പ്രായക്കാർക്കും കുത്തിവെയ്പിന്റെ ഡോസ് ഒന്നാണ്.
  • ഗർഭിണിയാണെങ്കിലും കുത്തിവെയ്പ്‌ എടുക്കാൻ മടി കാണിക്കരുത്.
  • കുട്ടികളുടെ വാക്‌സിനേഷൻ കര്യത്തിൽ പ്രത്യേകശ്രദ്ധ വേണം.
  • പനി, മുറിവ് ഉണങ്ങാതിരിക്കുക തുടങ്ങിയ അവസ്ഥകളിൽ ഡോക്ടറുടെ സഹായം തേടണം.

  First published:

  Tags: Dog bite, Rabies, Stray dog