'ആക്രമണസ്വഭാവമുള്ള തെരുവുനായകളെ വെടിവയ്ക്കാൻ അനുമതി വേണം'; കോഴിക്കോട് കോർപറേഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
തെരുവുനായ ശല്യം പരിഹരിക്കാൻ നഗരത്തിൽ പ്രത്യേക സമിതിയുണ്ടാക്കാൻ കോർപറേഷൻ തീരുമാനിച്ചു
കോഴിക്കോട്: ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാൻ അനുമതി വേണമെന്ന ആവശ്യവുമായി കോഴിക്കോട് കോർപറേഷൻ കൗൺസിൽ. ശ്രദ്ധ ക്ഷണിക്കലിലൂടെ കൗൺസിലർ എൻ സി മോയിൻ കുട്ടിയാണ് ഈ ആവശ്യമുന്നയിച്ചത്. തെരുവുനായ ശല്യം പരിഹരിക്കാൻ നഗരത്തിൽ പ്രത്യേക സമിതിയുണ്ടാക്കാൻ കോർപറേഷൻ തീരുമാനിച്ചു.
Also Read- Rabies vaccine|പേ വിഷബാധ വാക്സിൻ സുരക്ഷിതമാണോ? ആരോഗ്യ മന്ത്രി വീണാ ജോർജിനെ തിരുത്തി മുഖ്യമന്ത്രി
മോയിൻ കുട്ടി മുൻപിൽ വെച്ച ആവശ്യത്തിന് പിന്തുണയുമായി ഭരണ-പ്രതിപക്ഷ കൗൺസിലർമാരും രംഗത്തെത്തി. ഇതോടെയാണ് പ്രത്യേക സമിതിയുണ്ടാക്കാൻ കൗൺസിൽ തീരുമാനിച്ചത്. ഈ സമിതി വിഷയം പരിശോധിച്ചതിന് ശേഷം നിയമപരമായി നായകളെ വെടിവച്ച് കൊല്ലുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുവാദം തേടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
advertisement
കോർപറേഷൻ കൗൺസിലിലെ എല്ലാ കക്ഷികളും അടങ്ങുന്നതാകും കമ്മിറ്റിയെന്നും മേയർ പറഞ്ഞു. കാട്ടുപന്നികളുടെ കാര്യത്തിലെന്നപോലെ ആക്രമണസ്വഭാവമുള്ള നായ്ക്കളെ വെടിവക്കാൻ അനുമതി നൽകണമെന്ന് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ച എൻ സി മോയിൻകുട്ടി ആവശ്യപ്പെട്ടു. വിശദമായ ചർച്ചകൾക്കൊടുവിലാണ് കൗൺസിൽ തീരുമാനം.
advertisement
കഴിഞ്ഞദിവസം കാളൂർ റോഡ് ഭാഗത്ത് നായ പ്രകോപനമില്ലാതെ കുട്ടികളടക്കം 12 പേരെ കടിച്ചതായി മോയിൻകുട്ടി പറഞ്ഞു. വാക്സിൻ എടുത്തിട്ടും ആളുകൾ മരിക്കുന്നുവെന്ന വാർത്തവന്നതോടെ എല്ലാവരും ആശങ്കയിലാണ്. നായകൾ അരാജകത്വമുണ്ടാക്കുന്നു. എബിസി പദ്ധതിയുണ്ടായിട്ടും നായ ശല്യം കൂടിവരുന്നുവെന്നും മോയിൻകുട്ടി പറഞ്ഞു.
Also Read- എരിവില്ലാത്ത കപ്പലണ്ടി; ക്രീമില്ലാത്ത ബൺ; ലേയ്സ്; പപ്പടത്തിന് മുമ്പ് നമ്മൾ അടി കൂടി ആറാടിയ ആഹാരങ്ങൾ
നായകളെ പരിപാലിക്കണമെന്ന നഗരകാര്യ ഡയറകട്റുടെ ഉത്തരവ് പിൻവലിക്കണമെന്ന് കോർപറേഷൻ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് കെ സി ശോഭിതയും ആവശ്യപ്പെട്ടു. കെ മൊയ്തീൻ കോയ, ഡോ.പി എൻ അജിത, അഡ്വ. സി എം ജഷീർ, എം ബിജുലാൽ, കെ നിർമല, എം പി ഹമീദ്, ഉഷാകുമാരി, സരിത പറയേരി തുടങ്ങിയവർ വിവിധ നിർദേശങ്ങൾ മുന്നോട്ടുവച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 31, 2022 9:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആക്രമണസ്വഭാവമുള്ള തെരുവുനായകളെ വെടിവയ്ക്കാൻ അനുമതി വേണം'; കോഴിക്കോട് കോർപറേഷൻ