advertisement

ബ്രേക് ഫാസ്റ്റും ഉച്ചയൂണും കൂടി 40 രൂപയ്ക്ക്; പാലായ്ക്ക് വണ്ടി പിടിച്ചോ

Last Updated:
പാലാ: അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ നമ്മളെ ഏറ്റവും കൂടുതൽ അലട്ടുന്ന കാര്യങ്ങളിൽ ഒന്ന് ഭക്ഷണച്ചെലവാണ്. വലിയ ചെലവില്ലാതെ നല്ല ഭക്ഷണം എങ്ങനെ കഴിക്കാമെന്ന് ആലോചിക്കുന്നവരാണ് മിക്കവരും. എന്നാൽ, ഒരു പകൾ നിങ്ങൾ പാലായിൽ പെട്ടുപോയാൽ ഇത് നിങ്ങളെ വലയ്ക്കുന്ന ഒരു വിഷയമാകുകയേയില്ല.
പാലാ നഗരത്തിൽ നഗരസഭ ഒരുക്കിയ കാന്‍റീൻ ആണ് രുചികരമായ ഭക്ഷണം ഈ വിലയിൽ നൽകുന്നത്. പാലാ നഗരസഭയും കുടുംബ
ശ്രീയും ചേർന്നാണ് ന്യായവില ഭക്ഷണശാല തയ്യാറായിരിക്കുന്നത്. രാവിലെ 07.30 മുതൽ 10 മണിവരെ പ്രഭാതഭക്ഷണം ലഭിക്കും. ഒരു ഇഡ്ഡലിക്ക് അഞ്ചുരൂപയാണ് വില. ഇഡ്ഡലിക്കൊപ്പം സാമ്പാറും ചൂടുവെള്ളവും ലഭിക്കും.
ഉച്ചയൂണും വലിയ വില നൽകാതെ കഴിക്കാം. 20 രൂപ നൽകിയാൽ ഊണ് ലഭിക്കും. ചോറ്,  ഒഴിച്ചുകറി (രസം അല്ലെങ്കിൽ സാമ്പാർ)
പുളിശ്ശേരി, തോരൻ, അച്ചാറ് ഇത്രയും അടങ്ങുന്നതാണ് ഉച്ചയൂണ്. ഇരിപ്പിടം ഉണ്ടെങ്കിലും കൂപ്പൺ എടുത്ത് ക്യൂ നിന്ന് ഭക്ഷണം വാങ്ങി, കുടിവെള്ളവുമെടുത്ത് യഥാസ്ഥാനത്ത് വന്നിരുന്ന് ഭക്ഷണം കഴിക്കാം.
advertisement
പാലായിൽ രാവിലെ പ്രഭാതഭക്ഷണം കഴിച്ചാൽ ചുരുങ്ങിയത് ഒരു 40 രൂപയെങ്കിലും ചെലവാകും. ഇനി ഇഡ്ഡലി കഴിക്കാമെന്ന് വച്ചാൽ തന്നെയും ഇഡ്ഡലി ഒന്നിനു വില 8 രൂപയാണ്. ഊണി
ന് സ്പെഷ്യൽ ഒന്നമില്ലെങ്കിൽ, കുറഞ്ഞത് 40 രൂപയാവും. ഇവിടെ ന്യായവില ഭക്ഷണശാല യിൽ 20 രൂപയ്ക്ക് ഊണ് ലഭിക്കും.പ്രഭാതഭക്ഷണമായി 4 ഇഡ്ഡലിയിലും ഉച്ചയ്ക്ക് ഒരു ഊണിനും കൂടി 40 രൂപ ചിലവഴിച്ചാൽ മതി.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ബ്രേക് ഫാസ്റ്റും ഉച്ചയൂണും കൂടി 40 രൂപയ്ക്ക്; പാലായ്ക്ക് വണ്ടി പിടിച്ചോ
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement