advertisement

കേരളം പോളിംഗ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

Last Updated:

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും വോട്ടെടുപ്പ് തീയതികളാണ് പുറത്തുവിടുന്നത്

News18
News18
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്ക് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാവുക. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും വോട്ടെടുപ്പ് തീയതികളാണ് പുറത്തുവിടുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. മാർച്ച് ഒൻപതിന് പശ്ചിമ ബംഗാളിലും, ആറിന് കേരളത്തിലും, ഫെബ്രുവരി അവസാന വാരത്തിൽ തമിഴ്‌നാട്, അസം എന്നിവിടങ്ങളിലും കമ്മീഷൻ നേരിട്ടെത്തി രാഷ്ട്രീയ പാർട്ടികളുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി. ഇതോടെയാണ് വിജ്ഞാപനം പുറപ്പെടുവിക്കാൻ കമ്മീഷൻ തയ്യാറെടുക്കുന്നത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സുരക്ഷാ സേനയുടെ വിന്യാസത്തിൽ കമ്മീഷൻ സുപ്രധാന മാറ്റം വരുത്തിയിട്ടുണ്ട്. മുൻപ് ജില്ലാ കളക്ടർമാരും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായിരുന്നു സേനാ വിന്യാസം തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നിയമിക്കുന്ന പോലീസ് ഒബ്‌സർവർമാർക്കായിരിക്കും സുരക്ഷാ സേനയുടെ ചലനങ്ങളും വിന്യാസവും നിശ്ചയിക്കാനുള്ള ചുമതല. വാർത്താസമ്മേളനം ആരംഭിക്കുന്നതോടെ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും.
advertisement
നിയമസഭകളുടെ കാലാവധി
കേരളം: മെയ് 23-നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. (ആകെ സീറ്റുകൾ: 140)
തമിഴ്‌നാട്: മെയ് 10-ന് സഭയുടെ കാലാവധി അവസാനിക്കും. (ആകെ സീറ്റുകൾ: 234)
പശ്ചിമ ബംഗാൾ: മെയ് 07-ന് കാലാവധി തീരും. (ആകെ സീറ്റുകൾ: 294)
അസം: മെയ് 20-ന് കാലാവധി തീരും. (ആകെ സീറ്റുകൾ: 126)
പുതുച്ചേരി: ആകെ 33 സീറ്റുകൾ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളം പോളിംഗ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
Next Article
advertisement
'ജീവനോടെയുണ്ടെങ്കിൽ വേട്ടയാടി കൊല്ലും' നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ ഇറാൻ 
'ജീവനോടെയുണ്ടെങ്കിൽ വേട്ടയാടി കൊല്ലും' നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ ഇറാൻ 
  • ഇറാന്റെ ഐആർജിസി നെതന്യാഹുവിനെ ക്രിമിനൽ സയണിസ്റ്റ് പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചു

  • നെതന്യാഹുവിനെ വേട്ടയാടിയും കൊല്ലാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി

  • ഇറാൻ ടെൽ അവീവിൽ മിസൈൽ ആക്രമണം നടത്തി, യുഎസ് സൈനിക കേന്ദ്രങ്ങൾക്കും ആക്രമണം നടത്തി

View All
advertisement