SBI ആക്രമണം: 5 ഇടതുസംഘടനാ പ്രവർത്തകരെ തിരിച്ചറിഞ്ഞു

Last Updated:
തിരുവനന്തപുരം: അഖിലേന്ത്യാ പൊതുപണിമുടക്ക് ദിനത്തിൽ തിരുവനന്തപുരത്തെ SBI ബാങ്ക് ശാഖ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. സർക്കാർ ജീവനക്കാരായ ശ്രീവൽസൻ, അനിൽ, ബിജു രാജ്, ബിജുകുമാർ, അജയകുമാർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.. ഇടതു സംഘടന പ്രവർത്തകരാണ് ഇവർ. അക്രമവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ രണ്ട് സർക്കാർ ജീവനക്കാർക്കെതിരെ ഇന്ന് അച്ചടക്കനടപടിയുണ്ടാവും.
എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിലാൽ, യൂണിയൻ തൈക്കാട് ഏരിയാ സെക്രട്ടറി അശോകൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമാണ് സെക്രട്ടറിയേറ്റിന് സമീപമുള്ള എസ്ബിഐയുടെ ട്രഷറി മെയിൻ ബ്രാഞ്ചിന് നേർക്ക് ആക്രമണമുണ്ടായത്. ബാങ്കിൽ അതിക്രമിച്ച് കയറിയ ഹർത്താൽ അനുകൂലികൾ മാനേജരുടെ കാബിനിൽ കയറി കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങൾ തല്ലി തകർക്കുകയായിരുന്നു. പന്ത്രണ്ടോളം പേരടങ്ങുന്ന സംഘമായിരുന്നു അതിക്രമം നടത്തിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SBI ആക്രമണം: 5 ഇടതുസംഘടനാ പ്രവർത്തകരെ തിരിച്ചറിഞ്ഞു
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement