കൊച്ചി വിമാനത്താവളത്തിൽ തൊഴിൽവാഗ്ദാനം നൽകി കബളിപ്പിക്കുന്ന നിരവധി പേര്‍ രംഗത്തുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന മുന്നറിയിപ്പുമായി സിയാല്‍
ഈ തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണമെന്നും വിമാനത്താവള അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിലവില്‍ സിയാലില്‍ ഒഴിവുകളില്ല.
ഭാവിയില്‍ ഉണ്ടായാല്‍ മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകും. സിയാല്‍ ഔദ്യോഗിക വെബ്‌സൈറ്റിലും ഇത് സംബന്ധിച്ച അറിയിപ്പുണ്ടാകും. തൊഴില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും സിയാൽ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.