ഓട്ടോ-ടാക്സി നിരക്ക് വർധന പ്രാബല്യത്തിൽ
Last Updated:
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ-ടാക്സി നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച രാത്രിയോടെ പുറത്തിറങ്ങി. ഓട്ടോറിക്ഷയുടെ മിനിമം ചാർജ് 20ൽനിന്ന് 25 രൂപയായും ടാക്സിയുടെ മിനിമം നിരക്ക് 150ൽനിന്ന് 175 രൂപയായും ഉയർന്നു. ഓട്ടോറിക്ഷയിൽ മിനിമം നിരക്കിൽ ഒന്നര കിലോമീറ്ററും ടാക്സിയിൽ മിനിമം നിരക്കിൽ അഞ്ച് കിലോമീറ്ററും യാത്ര ചെയ്യാം. മിനിമം നിരക്ക് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഓട്ടോറിക്ഷയിൽ 13 രൂപയും ടാക്സിയിൽ 17 രൂപയും അധികമായി നൽകണം. 2014 ഒക്ടോബറിലാണ് ഇതിന് മുമ്പ് ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിച്ചത്.
സംസ്ഥാനത്ത് ഓട്ടോ- ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള ശുപാർശ കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് അംഗീകരിച്ചത്. ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ പരിഗണിച്ചാണ് നിരക്കുവർദ്ധനയ്ക്ക് അനുമതി നൽകിത്. ഓട്ടോയുടെ മിനിമം നിരക്ക് ഇരുപതു രൂപയിൽ നിന്ന് 30 രൂപയാക്കണമെന്നും ടാക്സിയുടേത് 150 രൂപയിൽ നിന്നും 200 രൂപയാക്കണമെന്നുമായിരുന്നു രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ ചെയ്തത്. എന്നാൽ, നിരക്ക് വർദ്ധിപ്പിക്കണമെന്ന ശുപാർശ അംഗീകരിച്ച മന്ത്രിസഭായോഗം ഓട്ടോനിരക്ക് 25 രൂപയാക്കിയും ടാക്സി നിരക്ക് 175 രൂപയാക്കിയും വർദ്ധിപ്പിക്കുകയായിരുന്നു.
advertisement
അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർദ്ധനവിന്‍റെ സാഹചര്യത്തിൽ ആയിരുന്നു ഓട്ടോ, ടാക്സി നിരക്ക് വർദ്ധിപ്പിക്കാൻ കമ്മീഷൻ ശുപാർശ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2018 11:50 AM IST


