advertisement

ബാലഭാസ്കർ വീണ്ടും വെന്റിലേറ്ററിൽ

Last Updated:
തിരുവനന്തപുരം: കാർ അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിനെ വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റി. ശസ്ത്രക്രിയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ നേരിയ രീതിയിൽ പ്രതികരിച്ചു തുടങ്ങിയ ബാലഭാസ്കർ ഇന്നലെ വെന്റിലേറ്റർ സഹായം ഇല്ലാതെ തന്നെ ചികിത്സയോടു പൊരുത്തപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മിയെയും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നതായാണ് വിവരം.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം. സംഗീതജ്ഞനും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. തൃശൂർ ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്ന വഴിയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൽ നിന്നും പുറത്തെടുത്ത കുടുംബത്തെയും ഡ്രൈവറെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഒന്നര വയസ്സുള്ള മകളെ രക്ഷിക്കാനായില്ല.
advertisement
അപകടത്തിൽ ഏറ്റവും അധികം പരിക്കുകൾ ബാലഭാസ്കറിനാണ്. നട്ടെല്ലിന് ക്ഷതവും, ആന്തരിക അവയവങ്ങൾക്ക് പരിക്കും സംഭവിച്ച ഇദ്ദേഹത്തിന്റെ എല്ലുകൾക്കും പൊട്ടലുകളിലുണ്ട്. ചെറുതായി കണ്ണനക്കിയതോടെ ബാലഭാസ്കറിന്റെ നിലയിൽ പുരോഗതി കണ്ടു തുടങ്ങിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാലഭാസ്കർ വീണ്ടും വെന്റിലേറ്ററിൽ
Next Article
advertisement
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
  • കേരളത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു

  • കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിനും പരിരക്ഷ ലഭിക്കും

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി 8425 കോടി രൂപയുടെ സേവനം നല്‍കി

View All
advertisement