വോട്ട് അഭ്യർഥിച്ചിറങ്ങിയവർക്ക് നേരെ തേനീച്ചക്കൂട്ടത്തിന്‍റെ അക്രമം; 4 പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പരിക്കുകൾ ഏൽക്കാതെ സ്ഥാനാർഥി രക്ഷപെട്ടു

News18 Malayalam
Updated: December 1, 2020, 7:11 PM IST
വോട്ട് അഭ്യർഥിച്ചിറങ്ങിയവർക്ക് നേരെ തേനീച്ചക്കൂട്ടത്തിന്‍റെ അക്രമം; 4 പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
bee
  • Share this:
വോട്ട് അഭ്യർഥിച്ചു വീടുകൾ കയറുന്നതിനിടെ സ്ഥാനാർഥി സംഘത്തിനു നേരെ തേനീച്ചക്കൂട്ടത്തിന്റെ അക്രമം. ഉപ്പള മംഗൽപാടി പഞ്ചായത്ത് മൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി റിസാന സാബിറനോടൊപ്പം വോട്ട് ചോദിക്കാൻ നടന്നു പോകുമ്പോഴായിരുന്നു സംഭവം.

പരിക്കുകൾ ഏൽക്കാതെ സ്ഥാനാർഥി രക്ഷപെട്ടു. എന്നാൽ സ്ഥാനാർഥിയുടെ സഹോദരൻ ഉൾപ്പെടെ 4 യുഡിഎഫ് പ്രവർത്തകരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കിയില്ല; ഫാം തൊഴിലാളിയായ 50കാരനെ തല്ലിക്കൊന്നു

പച്ചിലംപാറ കോരിക്കാറിലാണ് തേനീച്ച കൂട്ടത്തിന്റെ അക്രമം ഉണ്ടായത്. സ്ഥാനാർഥിയുടെ സഹോദരൻ റിയാസ്, ഹിദായത്ത് നഗറിലെ ബി.എം.മുസ്തഫ, മുളിഞ്ചെയിലെ സാജിർ, പച്ചിലംപാറയിലെ റിയാസ്, ഉപ്പളയിലെ മുനിർ എന്നിവർക്കാണ് പരുക്കേറ്റത്.
Published by: user_49
First published: November 29, 2020, 11:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading