'സാജന്റെ പാതയിൽ ഞാനും ആത്മഹത്യ ചെയ്യും'; CPM ദുഷ്പ്രചരണം അഴിച്ചുവിടുന്നുവെന്ന് ബീന സാജൻ

Last Updated:

ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കും

കണ്ണൂർ: സിപിഎമ്മിനെതിരെ കടുത്ത പ്രതികരണവുമായി ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി സാജന്റെ കുടുംബം. സിപിഎം ദുഷ്പ്രചരണം അഴിച്ചുവിടുകയാണെന്ന് സാജന്റെ ഭാര്യ ബീന മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾ തനിക്കെതിരെ മൊഴി നൽകിയെന്നത് വ്യാജപ്രചരണമാണ്. അപവാദം പ്രചരിപ്പിക്കുന്നവർ മകളുടെ ഭാവിയെ കുറിച്ച് ആലോചിക്കണം. ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കും. കേസ് വഴി തിരിച്ച് വിടാനാണ് ശ്രമമെന്നും ബീന പറഞ്ഞു.
കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാർത്ത സിപിഎം പാർട്ടി മുഖപത്രമായ 'ദേശാഭിമാനി' പ്രസിദ്ധീകരിച്ചിരുന്നു. വലിയ മാനസിക സമ്മർദ്ദത്തിലാണ് താനെന്നും, ഇത് തുടർന്നാൽ കുട്ടികളെയും കൊണ്ട് താനും ആത്മഹത്യ ചെയ്യുമെന്നും ബീന പറഞ്ഞു. സാജന്റെ രണ്ട് മക്കളെയും കൂട്ടിയായിരുന്നു ബീന മാധ്യമങ്ങളെ കണ്ടത്. ഫോൺ ഉപയോഗിച്ചത് താനാണെന്ന് മകനും വീട്ടിൽ ഒരു പ്രശ്നവുമില്ലെന്ന് മകളും മാധ്യമങ്ങളോട് പറഞ്ഞു.
advertisement
സാജന്‍റെ ഫോണിലേക്ക് വന്ന ഫോൺകോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നതെന്നും സാജന്റെ  പേരിലേക്ക് 2400 തവണ മൻസൂർ എന്നയാൾ വിളിച്ചെന്നും വിളിച്ചയാൾ എല്ലാം സമ്മതിച്ചെന്നുമായിരുന്നു ദേശാഭിമാനിയുടെ വാർത്ത. സാജന്‍റെ ആത്മഹത്യക്ക് തൊട്ടുമുമ്പും ഈ സിമ്മിൽ നിന്ന് വിളിച്ചെന്നും വാർത്തയിൽ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സാജന്റെ പാതയിൽ ഞാനും ആത്മഹത്യ ചെയ്യും'; CPM ദുഷ്പ്രചരണം അഴിച്ചുവിടുന്നുവെന്ന് ബീന സാജൻ
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement