കുടിയന്‍മാരുടെ കണ്ണു തള്ളിപ്പോകും ഈ കണക്കുകള്‍ കണ്ടാല്‍; 167.36 രൂപയുടെ ബക്കാര്‍ഡി റം വില്‍ക്കുന്നത് 1240 രൂപയ്ക്ക്
Last Updated:
സാധാരണക്കാരായ മദ്യപന്‍മാരുടെ ലക്ഷ്വറി ബ്രാന്‍ഡായ ബക്കാര്‍ഡി ക്ലാസിക് സൂപ്പര്‍ റം വെറും 167.36 രൂപയ്ക്കാണ് സര്‍ക്കാര്‍ വാങ്ങുന്നത്. എന്നാല്‍ വില്‍ക്കുന്നതോ, 1240 രൂപയ്ക്കും.
തിരുവനന്തപുരം: 'കുടിയന്‍മാര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലെ'ന്ന പഴമൊഴി ശരിയാണെന്നു തോന്നിപ്പോകും, ബിവറേജസ് കോര്‍പറേഷന്‍ പുറത്തുവിട്ട ഈ വിവരാവകാശ രേഖയിലെ കണക്കുകള്‍ കണ്ടാല്‍. മദ്യക്കമ്പനികളില്‍ നിന്നും ബിവറേജസ് കോര്‍പറേഷന്‍ വാങ്ങുന്ന മദ്യം പത്തിരട്ടിയിലേറെ വില കൂട്ടിയാണ് ഔട്ട്‌ലെറ്റുകളില്‍ വില്‍പനയ്‌ക്കെത്തിക്കുന്നതെന്നാണ് വിവരാവകാശ രേഖയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം സ്വദേശി ഡോ.ജോസ് സെബാസ്റ്റ്യന്‍ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ബെവ്‌കോ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
സാധാരണക്കാരായ മദ്യപന്‍മാരുടെ ലക്ഷ്വറിബ്രാന്‍ഡായ ബക്കാര്‍ഡി ക്ലാസിക് സൂപ്പര്‍ റം വെറും 167.36 രൂപയ്ക്കാണ് സര്‍ക്കാര്‍ വാങ്ങുന്നത്. എന്നാല്‍ വില്‍ക്കുന്നതോ, 1240 രൂപയ്ക്കും. 63.95 രൂപയ്ക്കു വാങ്ങുന്ന ഹെര്‍ക്കുലീസ് റമ്മിന് ഔട്ട്‌ലെറ്റുകളില്‍ ഈടാക്കുന്നത് 680 രൂപയും. 71.64 രൂപയ്ക്കു വാങ്ങുന്ന ഓള്‍ഡ് മങ്ക് റം വില്‍ക്കുന്നത് 770 രൂപയ്ക്കും.
മറ്റു ചില മദ്യങ്ങളുടെ വില ഇങ്ങനെ: ഓഫിസേഴ്‌സ് ചോയ്‌സ് ബ്രാന്‍ഡി 750 മില്ലി ബെവേകോയ്ക്ക് മദ്യ കമ്പനി നല്‍കുന്നത് 60.49 രൂപയ്ക്ക്. വില്‍ക്കുന്നത് 690 രൂപയ്ക്ക്. ബിജോയ്‌സ് പ്രീമിയം ബ്രന്‍ഡിയുടെ വാങ്ങുന്ന വില 52.43 രൂപയാണ്. ഇത് വില്‍ക്കുന്നത് 560 രൂപയ്ക്കും. ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌കി വാങ്ങുന്നത് 58.27 രൂപയ്ക്കും വില്‍ക്കുന്നത് 630 രൂപയ്ക്കും.
advertisement
Also Read ഇന്ദ്രൻസിനെ ചോപ്സ്റ്റിക് കൊണ്ട് കഴിപ്പിക്കാൻ പഠിപ്പിക്കുന്ന ചൈനക്കാരൻ; രസികൻ കമന്റുമായി ഇന്ദ്രൻസ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 24, 2019 5:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുടിയന്‍മാരുടെ കണ്ണു തള്ളിപ്പോകും ഈ കണക്കുകള്‍ കണ്ടാല്‍; 167.36 രൂപയുടെ ബക്കാര്‍ഡി റം വില്‍ക്കുന്നത് 1240 രൂപയ്ക്ക്