തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് ബജറ്റിൽ പ്രഖ്യാപിച്ചതിലും വില കൂടും. വിറ്റു വരവ് നികുതിയിലാണ് വർധനയുണ്ടാകുന്നത്. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 30 രൂപ കൂടും. ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 50 രൂപയാണ് വർധിക്കുന്നത്. വില കൂട്ടിയത് നഷ്ടം മറികടക്കാനെന്നാണ് ബിവറേജസ് കോർപറേഷൻ വിശദീകരണം.
Also Read- സാമൂഹ്യസുരക്ഷയ്ക്കായി കേരളം മുതൽ മദ്യത്തിന് 40 രൂപ കൂടുതൽ നൽകും
ധനമന്ത്രി കെ എൻ ബാലഗോപാൽ 20 രൂപ കൂട്ടും എന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 20 രൂപക്ക് പകരം 30 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 ന് പകരം 50 രൂപയായി വർധിപ്പിക്കുമെന്നാണ് അറിയിപ്പ്. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റിൽ സെസ് ചുമത്തിയത്.
കഴിഞ്ഞ ഡിസംബര്‍ പതിനേഴിന് 10 മുതല്‍ 20 രൂപവരെ വില കൂടിയതിന് പിന്നാലെയാണ് പുതിയ വര്‍ധന. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്, പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിനുവേണ്ടിയാണ് ഈ വര്‍ധനയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇതിന്റെ മുകളിലാണ് ബെവ്കോ വീണ്ടും വില കൂട്ടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bevco, Bevco price, Beverages Corporation, Liquor Price Hike, Liquor price Kerala