സിപിഐ-സിപിഎം ലയനം വേണമെന്ന് ബിനോയ് വിശ്വം; വ്യക്തത വരുത്താതെ കൂട്ടിയോജിപ്പിച്ചാൽ വീണ്ടും കീറുമെന്ന് എകെ ബാലൻ

Last Updated:

ഇരുപാർട്ടികൾക്കുമിടയിൽ  പ്രത്യയശാസ്ത്ര, രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് എകെ ബാലൻ

News18
News18
സിപിഐ-സിപിഎം ലയന ചർച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ.  ഇരു പാർട്ടികൾക്കും വ്യത്യസ്ത നയങ്ങളാണെെന്നും മോദി സർക്കാർ ഫാസിസ്റ്റാണോ അല്ലയോ എന്നത് സംബന്ധിച്ച വിഷയം ഇതിൻറെ ഉദാഹരണമാണെന്നും എകെ ബാലനും വ്യക്തമാക്കി.
ഇരുപാർട്ടികൾക്കും  പ്രത്യയശാസ്ത്ര രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്. അതിലൊന്നാണ് ഇന്ത്യ ഫാസിസ്റ്റ് ഭരണത്തിൽ കീഴിലാണെന്ന നിലപാട്. അതിനോട് യോജിക്കാൻ കഴിയില്ലെന്നത് സിപിഎമ്മിന്റെ വ്യക്തമായ നയമാണ്. അതിലൊന്നും വ്യക്തത വരുത്താതെ കൂട്ടി യോജിപ്പിച്ചാൽ  വീണ്ടും കീറും. കഷണങ്ങളായ മുണ്ട് കൂട്ടിത്തുന്നിയാൽ വീണ്ടും കീറും. പരിഹരിക്കപ്പെടാത്ത വ്യക്തതയില്ലാത്ത പ്രശ്നങ്ങളുണ്ടെന്നും  എകെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒരുമയെപ്പറ്റി ചിന്തിക്കാൻ കാലമായെന്നും നാളെ അത് ഉണ്ടാകുമോ എന്ന് സിപിഐക്ക് വ്യാമോഹമല്ലെന്നും എന്നാൽ അത് കാലത്തിൻറെ ആവശ്യമാണെന്നും ഒരു പൊതുപരിപാടിയിലാണ്  ബിനോയ് വിശ്വം പറഞ്ഞത്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ആർഎസ്എസും ബിജെപിയും പിടിമുറുക്കുമ്പോൾ സിപിഐയും സിപിഎമ്മും ഐക്യപ്പെടേണ്ടതുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
advertisement
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്ന്റെ തത്വാധിഷ്ഠിതമായ പുനരേകീകരണത്തെക്കുറിച്ചാണ് സിപിഐ പറയുന്നത്. ഇരു പാർട്ടികളും ഒന്നിക്കാൻ തീരുമാനിച്ചാൽ അതു സംബന്ധിച്ച് എല്ലാ കാര്യങ്ങളും പറയേണ്ടി വരുമെന്നും അത് അകലാനല്ല അടുക്കാൻ വേണ്ടിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഐ-സിപിഎം ലയനം വേണമെന്ന് ബിനോയ് വിശ്വം; വ്യക്തത വരുത്താതെ കൂട്ടിയോജിപ്പിച്ചാൽ വീണ്ടും കീറുമെന്ന് എകെ ബാലൻ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement