ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയില്‍

News18 Malayalam
Updated: October 10, 2018, 11:06 AM IST
ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയില്‍
  • Share this:
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

അന്വേഷണത്തോടു താന്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ജാമ്യാപേക്ഷയുമായി ബിഷപ്പ് നേരത്തെയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ഉന്നത നിലയിലുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ കന്യാസ്ത്രീ കൊടുത്ത രഹസ്യമൊഴിയില്‍ ബിഷപ്പിനെതിരെ തെളിവുണ്ടെന്നു വാദം അംഗീകരിച്ചാണ് അന്ന് ജാമ്യാപേകഷ തള്ളിയത്.

റിമാന്‍ഡിലായ ബിഷപ്പ് നിലവില്‍ പാലാ സബ്ജയിലിലാണ് കഴിയുന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ റിമാന്‍ഡ് കാലാവധി പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒക്ടോബര്‍ 20 വരെ നീട്ടിയിരുന്നു.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍