മലപ്പുറം: മലപ്പുറം ജില്ലയിലെ വാണിയമ്പലം പഞ്ചായത്തിലെ ആറാം വാര്‍ഡ് സ്ഥാനാര്‍ഥിയാണ് ശാന്തി നഗര്‍ കൂറ്റന്‍ പാറ സ്വദേശിനിയായ ടി.പി. സുല്‍ഫത്ത്. നരേന്ദ്ര മോദിയോടുള്ള ആരാധനയാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് പറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ഥിയായ ടി.പി സുല്‍ഫത്തിന് വലിയ തിരിച്ചടിയാണ് കിട്ടിയത്.
വണ്ടൂരില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി ടി.പി സുല്‍ഫത്തിന് ആകെ ലഭിച്ചത് 56 വോട്ടാണ്. മുത്തലാഖ് ബില്‍ പോലുള്ള വിഷയങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ബിജെപിക്ക് അനുകൂലമായി ചിന്തിക്കുമെന്ന് സുല്‍ഫത്ത് പറഞ്ഞിരുന്നു.
Also Read
Kerala Local Body Election 2020 | കാട്ടുപന്നിയുടെ കുത്തേറ്റ ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടിയത് 39 വോട്ട്വണ്ടൂരില് 961 വോട്ടുകള്‍ നേടി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സീനത്താണ് വിജയിച്ചത്. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥി അന്‍സ് രാജന് 650 വോട്ടുകള്‍ ലഭിച്ചു. രണ്ട് മക്കളുള്ള സുല്‍ഫത്തിന്റെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.