സര്‍ക്കാരും സി.പി.എമ്മും വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: തുഷാര്‍

Last Updated:
കോഴിക്കോട്: പിണറായി സര്‍ക്കാരും സിപി.എമ്മും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.
എന്‍.ഡി.എ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് വടകരയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു തുഷാര്‍.
ശബരിമലയിലെ യുവതി പ്രവേശത്തെ എതിര്‍ക്കുന്നവരെ അവര്‍ണരും സവര്‍ണരുമെന്ന് വേര്‍തിരിക്കുന്നത് സി.പി.എമ്മിന്റെ ആശയ പാപ്പരത്തമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു.
ഹിന്ദുവിശ്വാസത്തിന് നേരെയുള്ള കടന്നു കയറ്റത്തിന് പിന്നാലെ സര്‍ക്കാര്‍ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്ക് നേരെ തിരിയും. അതുകൊണ്ട് ശബരിമല സംരക്ഷണം എല്ലാവരുടെയും ബാധ്യയാണ്.
advertisement
ശബരിമലയെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം കോടിക്കണക്കിന് വിശ്വാസികളില്‍ വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സര്‍ക്കാരും സി.പി.എമ്മും വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: തുഷാര്‍
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement