ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

Last Updated:
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാള്‍ മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. സമരപ്പന്തലിന് എതിര്‍വശത്ത് നിന്നും ശരീരത്ത് പെട്രോളൊഴിച്ച്‌ തീ കത്തിച്ചശേഷം ശരണം വിളിച്ച്‌കൊണ്ട് സമര പന്തലിലേക്ക് ഓടിക്കയറുകയായിരുന്നു ഇയാളെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ദേഹത്ത് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയ ഇയാൾ സമരപന്തലിലേക്ക് ഓടി കയറുകയായിരുന്നു. പൊലീസും BJP പ്രവർത്തകരും ചേർന്ന് തീയണച്ച് അശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുട്ടട അഞ്ചു മുക്കുവയൽ സ്വദേശിയായ വേണുഗോപാലൻ നായർ പ്ലംബിങ് തൊഴിലാളിയാണ്.
"സ്വാമി ശരണം, ശബരിമലയ്ക്കു വേണ്ടി ഇതേ ചെയ്യാനുള്ളൂ, ഭാരത് മാതാ കി ജയ്" എന്നു വിളിച്ചാണ് പന്തലിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement