കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം നിശ്ചയിച്ചു. കഴിഞ്ഞ വർഷം അന്തരിച്ച കഫെ കോഫി ഡേയുടെ സ്ഥാപകനായ വി.ജി സിദ്ധാർത്ഥയുടെ മകനാണ് വരൻ.
advertisement
2/4
കോൺഗ്രസിന്‍റെ മുൻ മന്ത്രിയും ഇപ്പോഴത്തെ ബിജെപി നേതാവുമായ എസ് എം കൃഷ്ണയുടെ കൊച്ചുമകൻ കൂടിയാണ് വരൻ അമർത്യ. അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പുറമെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തു.
advertisement
3/4
രാഷ്ട്രീയം താൽക്കാലികമായി മാറ്റിവച്ചു കൊണ്ടുള്ള ആഘോഷങ്ങളായിരുന്നു നടന്നത്. ചടങ്ങിൽ മുൻ നിരയിൽ ഇരുന്ന യെദ്യൂരപ്പ ശിവകുമാറിന്റെ കൈ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
advertisement
4/4
എസ് എം കൃഷ്ണ പതിറ്റാണ്ടുകളായി കോൺഗ്രസിന്‍റെ നേതാവായിരുന്നു. 2009 മുതൽ 2012 വരെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു. 2017ലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
advertisement
ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും
കൊച്ചി മേയർ പദവിക്ക് ദീപ്തി മേരി വർഗീസിനെ ഒഴിവാക്കി വി കെ മിനി മോളും ഷൈനി മാത്യുവും തിരഞ്ഞെടുക്കും.
ആദ്യ രണ്ടര വർഷം മേയറായി വി കെ മിനി മോളും പിന്നീട് ഷൈനി മാത്യുവും സ്ഥാനമേറ്റെടുക്കും.
ഡെപ്യൂട്ടി മേയർ സ്ഥാനം ദീപക് ജോയിയും കെ വി പി കൃഷ്ണകുമാറും രണ്ട് ടേമുകളിലായി പങ്കിടും.