കൊല്ലത്ത് വയോധികനെ മർദ്ദിച്ച സംഭവം; എസ്.ഐക്കെതിരെ കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ
- Published by:user_49
Last Updated:
കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു
കൊല്ലം: കൊല്ലത്ത് ആയൂരിനടുത്ത് മഞ്ഞപ്പാറയിൽ വാഹന പരിശോധനക്കിടെ വയോധികനെ മർദ്ദിച്ച സംഭവത്തിൽ പ്രൊബേഷൻ എസ് ഐക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷൻ എസ് ഐ നജീം മർദ്ദിച്ചത്.
സംഭവത്തിൽ റേഞ്ച് ഡിഐജി റിപ്പോർട്ട് തേടിയിട്ടുണ്ട്. റൂറൽ എസ്പിയോടാണ് റിപ്പോർട്ട് തേടിയത്. അന്വേഷണം നടത്താൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ബുധനാഴ്ച രാവിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. എസ്.ഐ ഷജീമും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് വാഹന പരിശോധന നടത്തിയത്. ബൈക്കോടിച്ചയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. പണമില്ലെന്നും കോടതിയിൽ പിഴയടക്കാമെന്നും ബൈക്കിൽ സഞ്ചരിച്ചവർ പറഞ്ഞിരുന്നു.
advertisement
Also Read കൊല്ലത്ത് വയോധികനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി റേഞ്ച് DIG; അന്വേഷണം നടത്താൻ ഉത്തരവ്
എന്നാൽ, കോവിഡ് സമയത്ത് സഞ്ചരിക്കുന്നതിന് പൊലീസ് രേഖ ആവശ്യപ്പെട്ടു. ഇവരുടെ മൊബൈൽ പിടിച്ചെടുക്കാനും നോക്കി. ഇരുവരും അതിനെ എതിർത്തു. ഇതിനു പിന്നാലെ ബൈക്കോടിച്ചിരുന്ന ആളെ പൊലീസുകാർ ജീപ്പിൽ കയറ്റി. എന്നാൽ വാഹനത്തിൽ കയറാൻ വയോധികൻ കൂട്ടാക്കിയില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ രാമാനന്ദനെ വാഹനത്തിൽ കയറ്റാൻ പൊലീസുകാർ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് വയോധികനെ പൊലീസ് അടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2020 11:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് വയോധികനെ മർദ്ദിച്ച സംഭവം; എസ്.ഐക്കെതിരെ കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ