COVID 19 | കോവിഡ് ബാധിച്ചാൽ മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ BJP നേതാവിന് രോഗം സ്ഥിരീകരിച്ചു

Last Updated:

കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ബംഗാളിൽ നിന്നുള്ള ബിജെപിയുടെ പുതിയ ദേശീയ സെക്രട്ടറി വിവാദ പ്രസ്താവന നടത്തിയത്.

കൊൽക്കത്ത: തനിക്ക് കോവിഡ് 19 ബാധിച്ചാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിന് കോവിഡ് സ്ഥിരീകരിച്ചു. ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്കാണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് ബാധിച്ച വിവരം അറിയിച്ചത്. ഹസ്രയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് ബാധിച്ചാൽ മുഖ്യമന്ത്രി മമത ബാനർജിയെ ആലിംഗനം ചെയ്യുമെന്ന ഹസ്രയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിന് എതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
You may also like:അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് [NEWS]കോവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ് ചെയ്ത സംഭവം: ഡോക്ടർ അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ [NEWS] 'ആരും ഐ ഫോണ്‍ തന്നിട്ടുമില്ല, ഞാന്‍ വാങ്ങിയിട്ടുമില്ല'; നിയമ നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല [NEWS]
തൃണമൂൽ കോൺഗ്രസിന്റെ മുൻ എം.പിയായ അനുപം ഹസ്ര കഴിഞ്ഞവർഷം ജനുവരിയിൽ ആയിരുന്നു ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ബംഗാളിൽ നിന്നുള്ള ബിജെപിയുടെ പുതിയ ദേശീയ സെക്രട്ടറി വിവാദ പ്രസ്താവന നടത്തിയത്. "എന്നെങ്കിലും എനിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാൽ ഞാൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്തേക്ക് പോയി അവരെ ആലിംഗനം ചെയ്യും. മഹാമാരിക്കാലത്ത് രോഗം ബാധിച്ചവരുടെയും രോഗം മൂലം പ്രിയപ്പെട്ടവരെ നഷ്ടമായവരുടെയും വേദന അവർക്ക് മനസ്സിലാകും" - ഇതായിരുന്നു ഹസ്രയുടെ പ്രസ്താവന.
advertisement
അതേസമയം, ഹസ്രയുടെ പരാമർശത്തെ അപലപിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് സുഗതോ റോയ് ബിജെപിയുടെ മാനസികനിലയാണ് ഇത് വ്യക്തമാക്കുന്നതെന്ന് പറഞ്ഞിരുന്നു. ഇത്തരം വാക്കുകളും പ്രസ്താവനകളും ബിജെപി നേതാക്കളിൽ നിന്ന് മാത്രമേ വരൂ. പാർട്ടിയുടെ മാനസികനിലയാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം ഭ്രാന്തൻ പ്രസ്താവനകളെ തങ്ങൾ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, സിലിഗുരിയിലെ തൃണമൂൽ കോൺഗ്രസ് യൂണിറ്റ് ഹസ്രയ്ക്കെതിരെ ഒരു റാലി നടത്തുകയും അദ്ദേഹത്തിന് എതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ബി ജെ പി ദേശീയ സെക്രട്ടറിയായി നിയമിതനായതിന്റെ തൊട്ടടുത്ത ദിവസമാണ് ഹസ്ര വിവാദ പ്രസ്താവന നടത്തിയത്. അതേസമയം, ഹസ്രയുടെ വിവാദ പരാമർശത്തോട് അകലം പാലിക്കാൻ ആയിരുന്നു ബംഗാളിലെ ബിജെപി നേതാക്കളുടെ തീരുമാനം. 'ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സംസാരിക്കുമ്പോൾ ശ്രദ്ധ പാലിക്കണ'മെന്ന് ബിജെപിയുടെ പുതിയതായി നിയമിതനായ ഉപരാഷ്ട്രപതി മുകുൾ റോയ് പറഞ്ഞു. പശ്ചിമബംഗാളിൽ 2.6 ലക്ഷം കോവിഡ് ബാധിതരാണ് ഇതുവരെയുള്ളത്. 5017 പേർ കോവിഡ് ബാധിച്ച് മരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | കോവിഡ് ബാധിച്ചാൽ മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ BJP നേതാവിന് രോഗം സ്ഥിരീകരിച്ചു
Next Article
advertisement
മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺ‌ഗ്രസ് വേദിയില്‍; അംഗത്വം സ്വീകരിച്ചു
മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺ‌ഗ്രസ് വേദിയില്‍; അംഗത്വം സ്വീകരിച്ചു
  • മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു, യുഡിഎഫ് വേദിയിൽ അംഗത്വം സ്വീകരിച്ചു

  • നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചന

  • ഐഷാ പോറ്റിയുടെ മണ്ഡലത്തിലെ സ്വീകാര്യത വോട്ടായി മാറിയാൽ വമ്പൻ മാർജിനിൽ വിജയിക്കാൻ സാധ്യതയുണ്ട്

View All
advertisement