Mamata Banerjee | 'എനിക്ക് കോവിഡ് ബാധിച്ചാൽ മമത ബാനർജിയെകെട്ടിപ്പിടിക്കും'; ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്ര

Last Updated:

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മമത ബാനർജിയും നിരവധി വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്ന് പരാതികളോട് പ്രതികരിക്കവെ ഹസ്ര പറഞ്ഞു.

കൊൽക്കത്ത: തനിക്ക് എന്നെങ്കിലും കോവിഡ് 19 ബാധിച്ചാൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ താൻ കെട്ടിപ്പിടിക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്ര. കോവിഡ് 19 ബാധിച്ചവരുടെ കുടുംബത്തിന്റെ വേദന മുഖ്യമന്ത്രിയെ അറിയിക്കാനാണ് താൻ കെട്ടിപ്പിടിക്കുന്നതെന്നും ബിജെപി നേതാവ് വ്യക്തമാക്കി. അതേസമയം, ഹസ്രയുടെ പരാമർശത്തിനെതിരെ സിലിഗുരിയിലെ തൃണമൂൽ കോൺഗ്രസ് പൊലീസിൽ കേസ് ഫയൽ ചെയ്തു. ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 പാർഗാനാസിലെ ബരുയിപുരിൽ നടന്ന പാർട്ടി പരിപാടിക്കിടയിൽ ആയിരുന്നു ഹസ്രയുടെ വിവാദ പരാമർശം.
"കൊറോണയേക്കാൾ വലിയ ശത്രുവിനോടാണ് ഞങ്ങളുടെ പ്രവർത്തകർ പോരാടുന്നത്. അവർ മമത ബാനർജിയോട് പോരാടുകയാണ്. ബിജെപി പ്രവർത്തകർക്ക് മമത ബാനർജിക്ക് എതിരെ മുഖം മൂടിയില്ലാതെ പോരാടാൻ കഴിയുമ്പോൾ അവർക്ക് കോവിഡിന് എതിരെയും മുഖം മൂടിയില്ലാതെ പോരാടാൻ കഴിയുമെന്നാണ് കരുതുന്നത്' - ഹസ്ര പറഞ്ഞു. തനിക്ക് കൊറോണ വൈറസ് ബാധിച്ചാൽ താൻ മമത ബാനർജിയെ കാണാൻ പോകുകയും അവരെ കെട്ടിപ്പിടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
You may also like:പാർട്ടിയിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ: കെ. മുരളീധരൻ [NEWS]പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് നിർത്തി; സർക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല [NEWS] ഹിന്ദി സീരിയൽ സംവിധായകൻ പച്ചക്കറി വിൽപ്പനക്കാരനായി [NEWS]
തൃണമൂൽ കോൺഗ്രസിന്റെ മുൻ എം.പി ആയിരുന്ന ഹസ്ര കഴിഞ്ഞവർഷമാണ് ബിജെപിയിൽ ചേർന്നത്. സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത് വളരെ പരിതാപകരമായ നിലയിലാണെന്നും ഹസ്ര പറഞ്ഞു. ദയനീയമായ നിലയിലാണ് കോവിഡ് രോഗികളെ പരിചരിക്കുന്നത്. കോവിഡ് ബാധിച്ച് മരിക്കുന്നവരെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയാണ്. കോവിഡ് 19 ബാധിച്ച് മരിച്ച മാതാപിതാക്കളെ കാണാൻ മക്കൾക്ക് അനുവാദമില്ല. ചത്ത പട്ടിയെയോ പൂച്ചയെയോ പോലും അങ്ങനെ അടക്കം ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം, ഹസ്രയുടെ പരാമർശത്തെ അപലപിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് സുഗതോ റോയ് ബിജെപിയുടെ മാനസികനിലയാണ് ഇത് വ്യക്തമാക്കുന്നതെന്നും പറഞ്ഞു. ഇത്തരം വാക്കുകളും പ്രസ്താവനകളും ബിജെപി നേതാക്കളിൽ നിന്ന് മാത്രമേ വരൂ. പാർട്ടിയുടെ മാനസികനിലയാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം ഭ്രാന്തൻ പ്രസ്താവനകളെ തങ്ങൾ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, സിലിഗുരിയിലെ തൃണമൂൽ കോൺഗ്രസ് യൂണിറ്റ് ഹസ്രയ്ക്കെതിരെ ഒരു റാലി നടത്തുകയും അദ്ദേഹത്തിന് എതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മമത ബാനർജിയും നിരവധി വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്ന് പരാതികളോട് പ്രതികരിക്കവെ ഹസ്ര പറഞ്ഞു. 'എന്റെ പരാമർശങ്ങൾ അപമാനകരമാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മമത ബാനർജിയും ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നു. എനിക്കെതിരെ ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ തൃണമൂൽ നേതാക്കൾക്ക് എതിരെ 10 എഫ് ഐ ആർ രജിസ്റ്റർ ചെയ്യണം' - ഹസ്ര പറഞ്ഞു. അതേസമയം, സംസ്ഥാന ബി ജെ പി നേതൃത്വം ഹസ്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചില്ല. 'ഇത്തരത്തിലുള്ള പ്രസ്താവനകളെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല, ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണം' - സംസ്ഥാന ബിജെപി നേതാവ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
Mamata Banerjee | 'എനിക്ക് കോവിഡ് ബാധിച്ചാൽ മമത ബാനർജിയെകെട്ടിപ്പിടിക്കും'; ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്ര
Next Article
advertisement
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
  • കേരള ഡെവല്പമെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സില്‍ 'ടൈം ബാങ്ക്' പദ്ധതി ആരംഭിച്ചു.

  • വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കാനും പിന്നീട് അത് തിരികെ ലഭിക്കാനുമുള്ള പദ്ധതി.

  • പദ്ധതി വിജയകരമെങ്കില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കും, ആദ്യഘട്ടം കോട്ടയം എലിക്കുളത്ത്.

View All
advertisement