അടുത്തൊന്നും കേരളത്തിൽ BJP അധികാരത്തിലെത്തില്ലെന്ന് ഒ. രാജഗോപാൽ MLA
Last Updated:
ധനവിനിയോഗ ബില്ലിന്റെ ചർച്ചക്കിടെയായിരുന്നു ബിജെപി എംഎൽഎ നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്
തിരുവനന്തപുരം: പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി വീണ്ടും ഒ രാജഗോപാൽ എം.എൽ.എ. ബിജെപി അടുത്തൊന്നും കേരളത്തിൽ ഭരണം പിടിക്കുകയില്ലെന്നാണ് ഒ രാജഗോപാൽ ഇന്ന് നിയമസഭയിൽ പറഞ്ഞത്. ധനവിനിയോഗ ബില്ലിന്റെ ചർച്ചക്കിടെയായിരുന്നു ബിജെപി എംഎൽഎ നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്. 'ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും അധികാരത്തിൽ വരാനും സാധ്യത ഇല്ല'- രാജഗോപാൽ പറഞ്ഞു. സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണ്. വിലക്കയറ്റത്തിന്റെ പേരില്‍ ബിജെപിയെ കുറ്റപ്പെടുത്തേണ്ടെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. അവിശ്വാസികളായ സ്ത്രീകളെ പൊലീസ് സഹായത്തോടെ ശബരിമല കയറ്റി. അതാണ് പ്രശ്നങ്ങൾക്കു കാരണമായതെന്നും രാജഗോപാൽ നിയമസഭയില്‍ വിശദമാക്കി.
കഴിഞ്ഞ ആഴ്ച മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയർക്ക് തിരിച്ചുനൽകണമെന്ന് രാജഗോപാൽ നിയമസഭയിൽ പറഞ്ഞിരുന്നു. മികരവിളക്ക് ചിലര്‍ കൊളുത്തുന്നുവെന്നത് സത്യമാണെന്നും പരമ്പരാഗതമായി ആദിവാസികള്‍ ചെയ്തുവന്ന ഈ ചടങ്ങ് പിന്നീട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ സ്പീക്കർ പി ശ്രീരാമകൃഷ്ണനും മന്ത്രിമാരും പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മോഹൻലാലിനെ പരിഗണിക്കുന്നുവെന്ന ചർച്ചയ്ക്ക് തുടക്കമിട്ടതും ഒ. രാജഗോപാൽ ആയിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 05, 2019 2:55 PM IST