തിരുവനന്തപുരം: മകരവിളക്ക് തെളിക്കാനുള്ള മലയരയരുടെ അവകാശം തിരിച്ച് നൽകണം എന്ന് ബിജെപി MLA ഒ. രാജഗോപാൽ നിയമസഭയിൽ പറഞ്ഞു. ഒ. രാജഗോപാലിന്‍റെ ശ്രദ്ധ ക്ഷണിക്കൽ ചരിത്രപരമായ നാഴികക്കല്ലന്ന് സ്പീക്കർ പ്രതികരിച്ചു. മകരവിളക്കിന്‍റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരുന്നതാണ് രാജഗോപാലിന്റെ നടപടി. മകരവിളക്ക് തെളിക്കുന്നതാണെന്ന് തുറന്ന് പറഞ്ഞതിനു രാജഗോപാലിനെ സ്പീക്കർ അഭിനന്ദിച്ചു.
മകരവിളക്ക് തെളിക്കുന്ന സമയത്ത് മലയരയ വിഭാഗത്തിന്‍റെ പ്രാതിനിധ്യം ഉറപ്പാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.