PC George | 'പിസി ജോര്‍ജിനെതിരായ കേസ് ഇരട്ടത്താപ്പ്; പ്രാഥമിക അന്വേഷണം നടത്താതെയാണ് അറസ്റ്റ്'; കെ സുരേന്ദ്രന്‍

Last Updated:

പിണറായി വിജയന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്.

കോഴിക്കോട്: സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ കെ സുരേന്ദ്രന്‍. പിസി ജോര്‍ജിനെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
പിണറായി വിജയന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്. പ്രസംഗങ്ങളുടെ പേരില്‍ പി.സിയെ ജയിലിലടയ്ക്കാന്‍ കഴിയാത്തതിന്റെ പക വീട്ടുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദന്‍ പറഞ്ഞു. എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ പ്രതിയുടെ തുമ്പ് പോലും ഇതുവരെ കിട്ടാതിരുന്ന പൊലീസ് നാണക്കേട് മറയ്ക്കാനാണ് പിസിയ്‌ക്കെതിരെ കേസെടുത്തതെന്ന് മനസ്സിലാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
advertisement
ഇത്തരം പകവീട്ടല്‍ രാഷ്ട്രീയത്തിന് കോടതിയില്‍ കനത്ത പ്രഹരം ലഭിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍നിന്നു വിഷയം മാറ്റാന്‍ രാഷ്ട്രീയ എതിരാളികളെ മുഴുവന്‍ വേട്ടയാടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.
ഇന്ന് രാവിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിന് ഹാജരായതായിരുന്നു പിസി ജോര്‍ജ്. ഇതിനിടയിലാണ് പുതിയ കേസ് ചുമത്തപ്പട്ടതും അറസ്റ്റുണ്ടായതും.
advertisement
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിസി ജോര്‍ജിനെതിരെ പുതിയ കേസെടുത്തത്. ഈ വര്‍ഷം ഫെബ്രുവരി 10ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി പിസി ജോര്‍ജ് കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PC George | 'പിസി ജോര്‍ജിനെതിരായ കേസ് ഇരട്ടത്താപ്പ്; പ്രാഥമിക അന്വേഷണം നടത്താതെയാണ് അറസ്റ്റ്'; കെ സുരേന്ദ്രന്‍
Next Article
advertisement
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement