PC George | 'പിസി ജോര്ജിനെക്കാള് മ്ലേച്ഛമായി സംസാരിച്ചവര് ഇന്നും വിലസുന്നു'; കെ സുരേന്ദ്രന്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഹിന്ദുക്കളെ ഭിന്നിപ്പിക്കുമെന്നു പറഞ്ഞ ഫസല് ഗഫൂറിനെതിരെ സര്ക്കാര് കേസെടുത്തോ എന്ന് കെ സുരേന്ദ്രന് ചോദിച്ചു
തിരുവനന്തപുരം: പിസി ജോര്ജിനേക്കാള്(PC George) മ്ലേച്ചമായി സംസാരിച്ചവര് ഇന്നും വിലസുന്നുണ്ടെന്ന് ബിജെപി(BJP) സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്(K Surendran). ഹിന്ദുക്കളെ ഭിന്നിപ്പിക്കുമെന്നു പറഞ്ഞ ഫസല് ഗഫൂറിനെതിരെ സര്ക്കാര് കേസെടുത്തോ എന്നും എന്താണ് പി.സി ജോര്ജിനെതിരെ മാത്രം കേസെന്നും കെ സുരേന്ദ്രന് ചോദിച്ചു.
മറ്റാളുകളെ അറസ്റ്റ് ചെയ്ത ശേഷം മതി പിസി ജോര്ജിനെ അറസ്റ്റ് ചെയ്യുന്നത്. പി സി ജോര്ജിന്റെ പാര്ട്ടിക്ക് ജനാധിപത്യ സംരക്ഷണം നല്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു. എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില് മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സര്ക്കാര് തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന പി.സി.ജോര്ജിന്റെ വാദം തള്ളിയാണ് ജാമ്യപേക്ഷ കോടതി തള്ളിയത്. കേസില് മുന്കൂര് ജാമ്യപേക്ഷ എറണാകുളം സെക്ഷന്സ് കോടതി തള്ളിയത്.
advertisement
എറണാകുളം സെഷന്സ് കോടതിയുടെ ഉത്തരവിനെതിരെ പി.സി.ജോര്ജ് തിങ്കളാഴ്ച ഹൈക്കോടതിയില് അപ്പീല് നല്കും.തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോര്ജ് വീണ്ടും ആവര്ത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂര്വമാണെന്നാണ് സര്ക്കാര് നിലപാട് എടുത്തത്. സമാന കുറ്റം ആവര്ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
തിരുവനന്തപുരത്തെ കേസില് അറസ്റ്റ് ചെയ്തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്കിയ അപ്പീല് നിലവില് കോടതിയുടെ പരിഗണനയിലാണ്.
advertisement
ഇന്നലെ പി സി ജോര്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില് എത്തി പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മുന്കൂര് ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പിസി ജോര്ജ് ഈരാട്ടുപേട്ടയിലെ വീട്ടില് നിന്ന് പോയതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 22, 2022 1:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PC George | 'പിസി ജോര്ജിനെക്കാള് മ്ലേച്ഛമായി സംസാരിച്ചവര് ഇന്നും വിലസുന്നു'; കെ സുരേന്ദ്രന്