ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
- Published by:Sneha Reghu
- news18-malayalam
Last Updated:
ജിമെയിലില്‍ നിന്ന് സോഹോ മെയിലിലേക്ക് മാറാനായി ചെയ്യേണ്ടത് എന്തെല്ലാം
ഇന്ത്യയില്‍ സോഹോ മെയിലിന് ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജിമെയിലിന് പകരമായി സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്ന സോഹോ മെയില്‍ ഉപയോക്താക്കള്‍ സ്വീകരിച്ച് വരികയാണ്. പരസ്യങ്ങള്‍ ഇല്ലായെന്നതും കസ്റ്റം ഡൊമെയ്‌നും മെച്ചപ്പെട്ട സ്വകാര്യതാ സവിശേഷതകള്‍ എന്നിവയും നല്‍കുന്നതിനാല്‍ പ്രൊഫഷണലുകളും ചെറുകിട ബിസിനസുകളും സോഹോ മെയിലിലേക്ക് മാറുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ ഇന്‍ബോക്‌സിന് കൂടുതല്‍ സ്വയം നിയന്ത്രണം ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് സോഹോ മെയില്‍ മികച്ച ഓപ്ഷനാണ്. നിങ്ങള്‍ ജിമെയില്‍ നിന്ന് സോഹോ മെയിലിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ വളരെ എളുപ്പമാണ്.
ജിമെയിലില്‍ നിന്ന് സോഹോ മെയിലിലേക്ക് മാറാനായി ചെയ്യേണ്ടത് എന്തെല്ലാം?
സോഹോ മെയില്‍ അക്കൗണ്ട് നിര്‍മിക്കുക: ആദ്യം സോഹോ മെയില്‍ സന്ദര്‍ശിച്ച് സൗജന്യമായ സൈന്‍ അപ് നടപടി ക്രമം പൂര്‍ത്തിയാക്കുക. അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.
ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക: ഇതിന് ശേഷം ജിമെയില്‍ സെറ്റിംഗ്‌സിലേക്ക് പോകുക. ഫോര്‍വേഡിംഗും POP/IMAP തിരഞ്ഞെടുക്കുക. അതില്‍ IMAP പ്രവര്‍ത്തനക്ഷമമാക്കുക. ഇത് ജിമെയിലിലെ വിവരങ്ങള്‍ അക്‌സസ് ചെയ്യുന്നതിന് സോഹോയെ അനുവദിക്കും.
advertisement
സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക: ഇനി സോഹോ മെയില്‍ സെറ്റിംഗ്‌സ് തുറന്ന് അതില്‍ Import/export വിഭാഗത്തില്‍ പോകുക. അവിടെ ഇമെയിലുകള്‍, ഫോള്‍ഡറുകള്‍, ജിമെയിലുള്ള കോണ്‍ടാക്ടുകള്‍ എന്നിവ ഇംപോര്‍ട്ട് ചെയ്യുന്നതിനായി Migratuib Wizard ഉപയോഗിക്കുക.
സെറ്റ് അപ് ഇമെയില്‍ ഫോര്‍വാര്‍ഡിംഗ്: ഇനി ജിമെയില്‍ സെറ്റിംഗിസില്‍ പോയി നിങ്ങളുടെ പുതിയ സോഹോ മെയില്‍ വിലാസത്തിലേക്ക് ഫോര്‍വേഡ് ചെയ്യുക. ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളൊന്നും നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കും.
കോണ്‍ടാക്റ്റുകളും അക്കൗണ്ടുകളും അപ്‌ഡേറ്റ് ചെയ്യുക: നിങ്ങളുടെ പുതിയ ഇമെയില്‍ വിലാസത്തെക്കുറിച്ച് നിങ്ങളുടെ കോൺടാക്ടിലുള്ളവരെ അറിയിക്കുകയും ബാങ്കിംഗ്, സബ്‌സ്‌ക്രിപ്ഷനുകള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ സേവനങ്ങളിലുടനീളം അത് അപ്‌ഡേറ്റ് ചെയ്യുകയുമാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
October 08, 2025 8:46 PM IST