'വി എസ് കുടുംബത്തിന്റെ കാരണവർ' : അഡ്വ. ഷോൺ ജോർജ്
- Published by:Rajesh V
- news18-malayalam
Last Updated:
കുടുംബത്തിലെ കാരണവർ നഷ്ടപ്പെട്ട ദുഃഖമാണ് അനുഭവപ്പെടുന്നതെന്ന് ഷോൺ ജോർജ്
കുടുംബത്തിലെ കാരണവർ നഷ്ടപ്പെട്ട ദുഃഖമാണ് കുടുംബത്തിൽ ഉണ്ടായിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോര്‍ജ്. വി എസിനെ കുടുംബത്തിലെ കാരണവരുടെ സ്ഥാനത്ത് മാത്രമാണ് കണ്ടിട്ടുള്ളത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും നല്ല അധ്യായങ്ങളിൽ ഒന്ന് എഴുതി ചേർത്താണ് സഖാവ് വി എസ്. വിടവാങ്ങിയത്. ഒന്നിന് വേണ്ടിയും തന്റെ ആദർശത്തെ കൈവിടാത്ത ഇതുപോലൊരാൾ ഇനി ഉണ്ടാവില്ല എന്നും ഷോൺ ജോർജ് അനുശോചിച്ചു.
ഇതും വായിക്കുക: വി എസിനെ ക്രൂരമർദനത്തിലൂടെ മൃതപ്രായനാക്കിയ പൊലീസിന്റെ സല്യൂട്ട് സ്വീകരിക്കാൻ ആയുസ് നീട്ടിക്കൊടുത്ത കള്ളൻ
വി എസിന്റെ ഭൗതിക ശരീരം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളിൽ പൊതു ദർശനമുണ്ടാകും. ഇന്നു രാത്രി ഒൻപതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും 10 മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 22, 2025 9:31 AM IST


