പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞ് 3 പേരെ കാണാതായി; തിരച്ചില്‍ ഊർജ്ജിതം
- Published by:Sarika KP
- news18-malayalam
Last Updated:
ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
തൃശൂർ: പീച്ചി റിസർവോയറിലെ ആനവാരിയിൽ വഞ്ചി മറിഞ്ഞു മൂന്നുപേരെ കാണാതായി. പുള്ളിക്കാട് സ്വദേശികളായ വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണു കാണാതായത്. വഞ്ചി അപകടത്തിൽപെടുമ്പോൾ നാല് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ നീന്തി രക്ഷപ്പെടുകയായിരുന്നു. വൈകുന്നേരം നാല് മണിയോട് കൂടിയായിരുന്നു അപകടം.
വഞ്ചി മറിഞ്ഞ സ്ഥലം അപകടസാധ്യതയുള്ളതാണ്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ ഇരുട്ടായതു രരക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Also read-അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു; മൂന്ന് വയസുകാരനായി തിരച്ചില്‍
മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു. കുന്നം ചാക്കോ റോഡിൽ നാലംഗ കുടംബം സഞ്ചരിച്ച ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിയുകയായിരുന്നു. വെൺമണി വലിയപറമ്പിൽ ആതിര എസ്.നായർ (31) ആണ് മരിച്ചത്. മൂന്നു വയസ്സുള്ള മകൻ കാശിനാഥിനായി തിരച്ചിൽ തുടരുന്നു. ആതിരയുടെ ഭർത്താവ് ഷൈലേഷ് (അനു–43), മകൾ കീർത്തന (11), ഓട്ടോ ഡ്രൈവർ സബനോ സജു എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
September 04, 2023 9:11 PM IST