പാലക്കാട്: വടക്കന്‍ സിക്കിമിലെ സെമയില്‍ കരസേനയുടെ ട്രക്ക് മലയിടുക്കിലേക്കു മറിഞ്ഞ് വീരമൃത്യുവരിച്ച സൈനികന് വൈശാഖിന്റെ (27) മൃതദേഹം പാലക്കാട്ടെ വീട്ടില്‍ എത്തിച്ചു. വാളയാറില്‍ വെച്ച് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. സൈനിക അകമ്പടിയോടെയാണ് പാലക്കാടേക്ക് വൈശാഖിന്റെ ഭൗതിക ശരീരം എത്തിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടു കൂടി തൊട്ടടുത്തുള്ള ചുങ്കമന്നം സര്‍ക്കാര്‍ സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷമായിരിക്കും സംസ്കാരം. തിങ്കളാഴ്ച ഉച്ചയോടെ തിരവുല്വാമല ഐവര്‍ മഠത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
വടക്കന്‍ സിക്കിമിലെ സേമയില്‍ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടം. താങ്ങുവിലേക്കു പോയ 3 സൈനിക വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു.
2015-ലാണ് വൈശാഖ് സേനയുടെ ഭാഗമായത്. 221 കരസേനാ റെജിമെന്റില്‍ നായിക്കായി സേവനമനുഷ്ഠിച്ചിരുന്ന വൈശാഖ് ജൂലായ് 24-ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെതത്തിയത്. അച്ഛന്: സഹദേവന് അമ്മ: വിജി. ഭാര്യ: ഗീതു. മകന്: ഒന്നരവയസ്സുള്ള തന്‍വിക്. സഹോദരി: ശ്രുതി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.