അമ്മയ്ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ടു ദിവസമായി നടന്ന തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴ: അമ്മയ്ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകന്‍ ആദികൃഷ്ണയുടെ മൃതദേഹമാണ് കിട്ടിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആലപ്പുഴ ബീച്ചിലാണ് അപകടമുണ്ടായത്. രണ്ടു ദിവസമായി നടന്ന തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ സമീപത്ത് നിന്ന കുട്ടി തിരയില്‍ പെടുകയായിരുന്നു. ഇഎസ്ഐ ആശുപത്രിക്കു സമീപത്തുള്ള ബീച്ചിലായിരുന്നു സംഭവം. തൃശ്ശൂരില്‍ ഒരുകല്യാണത്തില്‍ പങ്കെടുത്തശേഷം അനിത, രണ്ടുമക്കളും സഹോദരന്റെ മകനുമായി ആലപ്പുഴയിലെത്തിയതാണ്. രണ്ടുദിവസമായി ആലപ്പുഴ ഇന്ദിരാ ജങ്ഷനില്‍ വാടകയ്ക്കു താമസിക്കുന്ന ബന്ധുവിനൊപ്പമായിരുന്നു.
advertisement
ഞായറാഴ്ച മടങ്ങിപ്പോകുന്നതിന് മുന്‍പ് ബിനുവുമൊത്ത് കടല്‍കാണാൻ എത്തിയതാണ്. കുട്ടികളും അനിതയും സെല്‍ഫിയെടുക്കുകയായിരുന്നു. വാഹനം റോഡില്‍നിന്ന് മാറ്റിയിടാന്‍പോയ ബിനു തിരികെവരുമ്പോള്‍ കണ്ടത് അനിതയും കുട്ടികളും കൂറ്റന്‍ തിരയിലകപ്പെട്ട കാഴ്ചയാണ്. കരച്ചില്‍ കേട്ടെത്തിയ ബിനു അനിതയെയും ആദികൃഷ്ണയുടെ സഹോദരനെയും അനിതയുടെ സഹോദരന്റെ മകനെയും രക്ഷിച്ചു. എന്നാൽ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.
കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു പോലും ഇറങ്ങാനാകാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെ ബീച്ചിലേക്ക് ആരെയും പൊലീസ് കടത്തിവിട്ടിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 15, 2020 10:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമ്മയ്ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി


