വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല; പൊതുദർശനവുമില്ല

Last Updated:

കുട്ടി പേവിഷബാധയേറ്റ് മരിച്ചതിനെ തുടർന്ന് മാതാവിന് ക്വാറന്റീൻ നിർദേശം നൽകിയിട്ടുണ്ട്

News18
News18
തിരുവനന്തപുരം: പേവിഷബാധയേറ്റ് എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഏഴുവയസ്സുകാരി നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ലെന്ന് അറിയിച്ചു. കുട്ടി പേവിഷബാധയേറ്റ് മരിച്ചതിനെ തുടർന്ന് മാതാവിന് ക്വാറന്റീൻ നിർദേശം നൽകിയിട്ടുണ്ട്. ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയില്‍ ഖബറടക്കം നടത്തും.
പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന നിയ ഫൈസൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. കുട്ടി വെൻറിലേറ്റർ സഹായത്തിലായിരുന്നു. ഏപ്രിൽ 8നായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്. കഴിഞ്ഞ മാസം 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വന്നിരുന്നു. ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചതെന്നാണ് വിവരം.
അതേസമയം, വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മാതാവ് ഹബീറ മാധ്യമങ്ങളോട് പറഞ്ഞു. വീടിനടുത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ച്ചയാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാ​ഗത്ത് നിന്നും നടപടി ഉണ്ടായില്ലെന്നും എല്ലാവരും കൂടി കുഞ്ഞിനെ കടിച്ചു കീറി കൊന്നെന്നും മാതാവ് വ്യക്തമാക്കി. തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല; പൊതുദർശനവുമില്ല
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement