പിന്നാലെ യുഡിഎഫിനെതിരെ കള്ളവോട്ട് ആരോപണവുമായി സിപിഎമ്മും രംഗത്തെത്തി.
10:59 (IST)
കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്കൂളില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് കള്ളവോട്ട് വിവാദം ഉയരുന്നത്
10:58 (IST)
പാമ്പുരുത്തിയിലും ധർമ്മടത്തും കള്ളവോട്ട് ചെയ്തവരിൽ ഒമ്പത് മുസ്ലീം ലീഗ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തനും ഉണ്ടെന്നാണ് കമ്മീഷൻ കണ്ടെത്തൽ
10:55 (IST)
ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ കളക്ടറോട് ശുപാര്‍ശ ചെയ്തതായും അദ്ദേഹം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
10:54 (IST)
കള്ളവോട്ട് തടയാന്‍ ഇടപെടാതിരുന്ന പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കും മൈക്രോ ഒബ്സര്‍വര്‍ക്കും എതിരെ 134-ാം വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിരുന്നു
10:53 (IST)
കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ സെക്ഷന്‍ 171 സി,ഡി,എഫ് എന്നിവ പ്രകാരം ക്രിമിനല്‍ കേസിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മീണ പറഞ്ഞിരുന്നു
10:52 (IST)
ഈ ഒമ്പതുപേര്‍ ചേർന്ന് 12 കള്ളവോട്ടുകൾ ചെയ്തുവെന്നായിരുന്നു സ്ഥിതീകരണം
10:52 (IST)
ജില്ലയിലെ പാമ്പുരുത്തിയില്‍ ഒമ്പതുപേര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയെന്ന് കാര്യം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം സ്ഥിതീകരിച്ചിരിന്നു
10:51 (IST)
കണ്ണൂർ ജില്ലയിൽ നടന്ന കള്ളവോട്ടിൽ ഒരാൾക്കെതിരെ കേസ്.
12:32 (IST)
അതിർത്തി ഗ്രാമങ്ങളിലെ തമിഴ്നാട്ടുകാർക്ക് ഇടുക്കിയിലും വോട്ടു ചെയ്യാൻ സിപിഎം സൗകര്യം ചെയ്തുകൊടുത്തുവെന്നാണ് ആരോപണം..
തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലെ കല്യാശേരിയിൽ മുസ്ലീംലീഗിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നാലുപേര്‍ കള്ളവോട്ട് ചെയ്തതായി ആരോപണമുയർന്നതിൽ മൂന്നു പേരുടെ കള്ളവോട്ടുകള്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ബൂത്ത് ഏജന്റുമാർക്കെതിരെയും അന്വേഷണം നടത്തുമെന്നും മീണ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.