എംഎൽഎയുടെ വീടിന് ബോംബെറിഞ്ഞ BJP പ്രവർത്തകൻ അറസ്റ്റിൽ
Last Updated:
ശബരിമല യുവതിപ്രവേശനത്തിന് ശേഷമുണ്ടായ സംഘർഷത്തെ തുടർന്നാണ് ജനുവരി മൂന്നിന് രാത്രി പത്തു മണിയോടെ മാടപ്പീടികയിലുള്ള വീടിന് നേരെ ഒരു സംഘം ബോംബെറിഞ്ഞത്
കണ്ണൂർ: തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന്റെ വീടിന് ബോംബെറിഞ്ഞ കേസിൽ BJP പ്രവർത്തകൻ അറസ്റ്റിൽ. പുന്നോ സ്വദേശി ആർ സതീശനാണ് അറസ്റ്റിലായത് ശബരിമല യുവതിപ്രവേശനത്തിന് ശേഷമുണ്ടായ സംഘർഷത്തെ തുടർന്നാണ് ജനുവരി മൂന്നിന് രാത്രി പത്തു മണിയോടെ മാടപ്പീടികയിലുള്ള വീടിന് നേരെ ഒരു സംഘം ബോംബെറിഞ്ഞത്. വീടിന് നേരെ ബോംബേറ് ഉണ്ടാകുമ്പോൾ ഷംസീർ വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ വീടിന്റെ വാട്ടർ ടാങ്കടക്കം തകർന്നുവെങ്കിലും ആർക്കും പരിക്കുണ്ടായില്ല. സിപിഎം നേതാവും മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ശശിയുടെ വീടിനുനേരെയും അന്നേദിവസം ബോംബേറുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 08, 2019 1:35 PM IST


