സിംഗിൾ ബഞ്ചിന്റെ പരാമർശം മാനഹാനിയുണ്ടാക്കി; ചീഫ് ജസ്റ്റിസിന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ കത്ത്

Last Updated:

'കേസിൽ കക്ഷിയല്ലാത്തവരെക്കുറിച്ച് അനാവശ്യ പരാമർശം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ് ന്യായാധിപന്റെ ഭാഗത്തുനിന്ന് ഉണ്ടായത്'

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റീസിന് വ്യവസായ പ്രമുഖൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ തുറന്ന കത്ത്. ഹൈക്കോടതി സിംഗിൾ ബഞ്ച് തനിക്കെതിരെ നടത്തിയ പരാമർശം മാനഹാനി ഉണ്ടാക്കി. കക്ഷിയല്ലാത്ത തന്നെ കേസിലേക്ക് വലിച്ചിഴച്ചു. തനിക്കെതിരെയുള്ള പരാമർശങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വണ്ടർ ലാ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ നിന്നും വീണ് പരുക്കേറ്റ തൃശൂർ സ്വദേശി വിജേഷ് വിജയന് നഷ്ടപരിഹാരം വൈകുന്നുവെന്ന പരാതിയിൽ ദിവസങ്ങൾക്ക് മുൻപ് ഹൈക്കോടതി അതിരൂക്ഷമായ ഭാഷയിൽ ചിറ്റിലപ്പള്ളിയെ വിമർശിച്ചിരുന്നു.
കേസിൽ കക്ഷിയല്ലാത്തവരെക്കുറിച്ച് അനാവശ്യ പരാമർശം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ് ന്യായാധിപന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് തുറന്ന കത്തിൽ ചിറ്റിലപ്പള്ളി പറയുന്നു. അപകടത്തിൽപ്പെട്ട ആൾക്ക് ചികിത്സാ ചെലവിന്റെ 60 ശതമാനം നൽകിയിരുന്നു.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ രണ്ട് ലക്ഷം രൂപയുടെ ധനസഹായവും ഇദ്ദേഹത്തിന് നൽകിയിരുന്നു.പ്രശസ്തിക്കുവേണ്ടി സാമൂഹിക പ്രവർത്തനം നടത്തുന്ന വ്യക്തിയല്ല താൻ. കഴിഞ്ഞ 6 വർഷത്തിനിടയിൽ തന്റെ പേരിലുള്ള ഫൗണ്ടേഷൻ 42 കോടി രൂപയുടെ ധനസഹായം നൽകിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കത്തിന്റെ പകർപ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും അയച്ചിട്ടുണ്ട്.
advertisement
'ചിറ്റിലപ്പള്ളിയുടെ നടപടിയെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. മനുഷ്യത്വം കൊണ്ട് ചെയ്യുന്ന സാമൂഹിക പ്രവർത്തനങ്ങൾ കൊണ്ടേ കാര്യമുള്ളൂ. പേരിനും പെരുമയ്ക്കും വേണ്ടിയല്ല ഒന്നും ചെയ്യേണ്ടത്. നിലപാട് തുടർന്നാൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടേണ്ടിവരും. എത്ര പണം ഉണ്ടാക്കിയാലും അതിലൊരു തരി പോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ല'- ഇങ്ങനെയായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിമർശനം. 'ആളുകൾക്ക് ചെറിയ സഹായം നൽകിയിട്ട് അത് വലിയ രീതിയിൽ പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ?'എന്നും കോടതി ചോദിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിംഗിൾ ബഞ്ചിന്റെ പരാമർശം മാനഹാനിയുണ്ടാക്കി; ചീഫ് ജസ്റ്റിസിന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ കത്ത്
Next Article
advertisement
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
  • മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്

  • ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെ സർവീസ്

  • പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

View All
advertisement