advertisement

'ഒരച്ഛനെന്ന നിലയ്ക്കാണ് ഓടിയെത്തിയത്';ആലിന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Last Updated:

ഔദ്യോഗിക ബഹുമതികളോടെയാണ് ആലിന്റെ സംസ്കാരം നടന്നത്

Rapid Read
News18
News18
കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഈ ഒരു മുഹൂർത്തവുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ഒരു അച്ഛൻ എന്ന നിലയിലാണ് താൻ സംസ്കാര ചടങ്ങിന് ഓടിയെത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. മഹാശിവരാത്രിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിന് പോവുകയായിരുന്ന താൻ പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് യാത്ര പാതി വഴിയ്ക്ക് ഉപേക്ഷിച്ച് ആലിന് വിട പറയാനെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും കുഞ്ഞ് ആലിൻ നമ്മുടെ മനസ്സിനും ഹൃദയത്തിലും ഒരുപാട് കാലം ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.
വിടപറയും മുൻപേ നാലുപേർക്ക് പുതുജീവൻ പകർന്നാണ്  പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം യാത്രയാകുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് ആലിന്റെ സംസ്കാരം. മന്ത്രി വീണാ ജോർജ് അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30-ഓടെ ആലിനും, മാതാവും, മാതാവിൻ്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരച്ഛനെന്ന നിലയ്ക്കാണ് ഓടിയെത്തിയത്';ആലിന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement