സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ഫോണ്‍ വിളിച്ചയാളെ തിരിച്ചറിഞ്ഞു
- Published by:Arun krishna
- news18-malayalam
Last Updated:
പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോണ്‍ നമ്പറിലേക്കാണ് സന്ദേശമെത്തിയത്
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍റെ ഭീഷണി. പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോണ്‍ നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഭീഷണിയെ തുടര്‍ന്ന് കന്റോൺമെന്റ് പോലീസ് ഉൾപ്പെടെ സെക്രട്ടറിയേറ്റിൽ പരിശോധന നടത്തുകയാണ്.
പൊഴിയൂർ ഉച്ചക്കട സ്വദേശി നിധിന്‍ എന്നയാളാണ് ഫോണ്‍ വിളിച്ചതെന്നാണ് സൂചന. ഇയാള്‍ ഭിന്നശേഷിക്കാരനായ യുവാവ് ആണെന്നാണ് വിവരം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 09, 2023 11:41 AM IST