ലൈബ്രറിയും കോൺഫറൻസ് ഹാളും ഉൾപ്പെടുത്തി നിലമാമൂട്ടിൽ പുതിയ സാംസ്കാരിക നിലയം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
റീഡിംഗ് റൂം, ലൈബ്രറി, സ്മാർട്ട് അങ്കണവാടി, നൂറ് പേർക്ക് ഇരിക്കാവുന്ന ഹാൾ എന്നിവ അടങ്ങിയതാണ് പുതിയ സാംസ്കാരിക നിലയം.
ഒരുപാട് സേവനങ്ങൾ ഒരേ കുടക്കീഴിൽ ലഭിച്ചു കഴിഞ്ഞാൽ ഒരു ഗ്രാമപ്രദേശത്ത് അത് നാട്ടുകാർക്ക് വളരെ ഉപകാരപ്രദമായ ഒരു കാര്യം തന്നെയാണ്. കുന്നത്തുകാൽ നിലമാമൂട്ടിൽ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട സാംസ്കാരിക നിലയം നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഒരു 'ലോട്ടറി' തന്നെയാണ്.
കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ എള്ളുവിള വാർഡിലെ നിലമാമൂട്ടിൽ സി. കെ. ഹരീന്ദ്രൻ എംഎൽഎയുടെ നിയോജകമണ്ഡലം ആസ്‌തി വികസന പദ്ധതിയിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സാംസ്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. ഒപ്പം ഗ്രാമപഞ്ചായത്തിൻ്റെ ഈ വർഷത്തെ വിവിധ ക്ഷേമപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ്കുമാർ നിർവഹിച്ചു.
റീഡിംഗ് റൂം, ലൈബ്രറി, സ്മാർട്ട് അങ്കണവാടി, നൂറ് പേർക്ക് ഇരിക്കാവുന്ന ഹാൾ എന്നിവ അടങ്ങിയതാണ് പുതിയ സാംസ്കാരിക നിലയം. ഗുണനിലവാരത്തിൽ ദേശീയ അംഗീകാരം നേടിയെടുത്ത കോരണംകോട് സബ് സെൻ്റർ, കുന്നത്തുകാൽ കുടുംബ ആരോഗ്യ കേന്ദ്രം, കുന്നത്തുകാൽ ആയുർവേദ ആശുപത്രി എന്നിവയിലെ ആരോഗ്യ പ്രവർത്തകരെയും ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയ കുന്നത്തുകാൽ കുടുംബശ്രീ സിഡിഎസിലെ അംഗങ്ങളെയും കുന്നത്തുകാൽ പഞ്ചായത്തിനെ ശുചിത്വ ഗ്രാമമാക്കുന്നതിന് പ്രയത്നിച്ച ഹരിത കർമ്മ സേന അംഗങ്ങളെയും നിർവഹണ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 18, 2025 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ലൈബ്രറിയും കോൺഫറൻസ് ഹാളും ഉൾപ്പെടുത്തി നിലമാമൂട്ടിൽ പുതിയ സാംസ്കാരിക നിലയം