മഞ്ചേശ്വരം മാറിയില്ല; 89 ഇനി പഴങ്കഥ; മുസ്ലിംലീഗിന് 7923 ഭൂരിപക്ഷം
Last Updated:
1987 മുതൽ എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി രണ്ടാം സ്ഥാനത്തു വരുന്ന മണ്ഡലമാണിത്.
കാസർകോട്; മഞ്ചേശ്വരം മണ്ഡലത്തിൽ പി.ബി അബ്ദുറസാഖിന്റെ നിര്യാണത്തെത്തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ വിജയിച്ചു. എൻ.ഡി.എ സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 1987 മുതൽ എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി രണ്ടാം സ്ഥാനത്തു വരുന്ന മണ്ഡലമാണിത്.
2016 ൽ അബ്ദുറസാഖിന്റെ 89 വോട്ട് ജയം കള്ളവോട്ട് കൊണ്ടാണെന്ന് ആരോപിച്ച് തൊട്ടടുത്ത എതിർ സ്ഥാനാർഥി സ്ഥാനാർഥി കെ. സുരേന്ദ്രൻ നൽകിയ കേസ് ഒത്തു തീർപ്പാക്കാത്തതിനെ തുടർന്നാണ് ഉപ തെരെഞ്ഞെടുപ്പ് വൈകിയത്.

advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2019 1:20 PM IST