കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ നിന്ന് പി ജയരാജനെ തഴഞ്ഞുവെന്ന് ആരോപിച്ച് സിപിഎമ്മിലെ ഒരു വിഭാഗം ഒളിഞ്ഞും തെളിഞ്ഞും വിമർശനുവുമായെത്തിയിരുന്നു. സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പിജെ ആർമിയുടെ പേരിൽ സോഷ്യൽ മീഡിയയിലും ജയരാജന് അനുകൂലമായ പ്രചാരണം ശക്തമായിരുന്നു. എന്നാൽ ജയരാജൻ തന്നെ ഇതിനെ തള്ളിപ്പറഞ്ഞതോടെ പിജെ ആർമിയും നിലപാട് മാറ്റി. എന്നാൽ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് പി ജയരാജന്റെ ചിത്രമുള്ള പ്രചാരണ ബോർഡ് പ്രത്യക്ഷപ്പെട്ടതാണ് പാർട്ടിയിലെ പുതിയ ചർച്ച.
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ 'ഉറപ്പാണ് എൽഡിഎഫ്' എന്നതിന് ബദലായി സി പി എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന‍്റെ ആരാധകരുടെ പ്രചാരണ ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടത്. പി. ജയരാജന്റെ ചിത്രം വെച്ച് കൊണ്ട് 'ഞങ്ങടെ ഉറപ്പാണ് പി ജെ' എന്ന ബോർഡാണ് പ്രചരിപ്പിക്കുന്നത്. 'പോരാളികൾ' എന്ന പേരിലാണ് പി ജയരാജന്റെ ചിത്രം പതിച്ച് കൊണ്ടുള്ള പ്രചാരണ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ധർമ്മടം നിയോജക മണ്ഡലത്തിലെ സിപിഎം ശക്തി കേന്ദ്രമായ ആർ വി മെട്ടയിലെ റോഡരികിലാണ് വലിയ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
Also Read-
ഗുരുവായൂരില്‍ DSJP സ്ഥാനാർഥിയെ ബിജെപി പിന്തുണച്ചേക്കും; തീരുമാനം ഉടൻനിയമസഭാ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയാവാത്തതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളിൽ നിന്ന് പാർട്ടി അണികളും അനുഭാവികളും വിട്ടുനിൽക്കണമെന്ന് പി ജയരാജൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. പിജെ ആർമി എന്ന പേരിൽ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
![]()
പി ജയരാജന് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന് പിറകെയാണ് അദ്ദേഹത്തിന് സീറ്റ് നൽകാത്ത നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും സീറ്റ് നിഷേധിച്ചത് അനീതിയാണെന്ന് ആരോപിച്ചും സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചാരണങ്ങൾ വന്നത്. ഇതിന്റെ ഭാഗമായി പാർട്ടിയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമം നടക്കുന്നുവെന്നും പി ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ പി ജെ ആർമിയുടെ ഫേസ്ബുക്ക് പേജിലെ ജയരാജന്റെ കവർ ഫോട്ടോമാറ്റി, പകരം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു.
Also Read-
ഈരാറ്റുപേട്ടയിൽ വോട്ടു ചോദിക്കാൻ എത്തിയ പി സി ജോർജിനെ കൂവി; സൗകര്യമുള്ളവൻ വോട്ട് ചെയ്താൽ മതിയെന്ന് എം എൽ എനിയമസഭ തെരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്പോർട്സ് കൗൺസിലിൽ നിന്ന് പാർട്ടി അനുഭാവി രാജി വച്ചിരുന്നു. സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജി വച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതി കേടാണെന്നാണ് ധീരജിന്റെ വിമർശനം. പരസ്യ വിമർശനത്തിന് പിന്നാലെ ധീരജ് കുമാറിനെ പാർട്ടി പുറത്താക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.