മലപ്പുറത്ത് വോട്ടിന് പണം നല്‍കി സ്ഥാനാർത്ഥി; ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം ആരംഭിച്ചു
- Published by:user_49
Last Updated:
കോൺഗ്രസ് പ്രവർത്തകനായിരുന്നു സ്ഥാനാർത്ഥി പിന്നീട് കോൺഗ്രസുമായി പിണങ്ങി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ 28ാം വാര്‍ഡ് ചിറയില്‍ മത്സരിക്കുന്ന സ്വന്ത്രന്ത്ര സ്ഥാനാര്‍ത്ഥി പണം നല്‍കി വോട്ടഭ്യാര്‍ത്ഥിച്ചതായി പരാതി. ദൃശ്യങ്ങൾ സഹിതം തെളിവുകൾ പുറത്തുവന്നതോടെ അന്വേഷണം ആരംഭിച്ചു.
ആപ്പിൾ ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കുഞ്ഞാപ്പു എന്ന് വിളിക്കുന്ന താജുദ്ദീന്‍ പണം നല്‍കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. മുന്‍കാലത്ത് കോൺഗ്രസ് പ്രവർത്തകനായ താജുദ്ദീൻ പിന്നീട് കോൺഗ്രസുമായി പിണങ്ങി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു.
കൊണ്ടോട്ടി നഗരസഭയിലെ തന്നെ ശക്തമായ മത്സരം നടക്കുന്ന വാർഡാണ് ഇത്. കഴിഞ്ഞ തവണ ഒരു വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി ഈ വാർഡിൽ ജയിച്ചത്. ഇത്തവണയും യുഡിഎഫും എൽഡിഎഫും മത്സര രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 12, 2020 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് വോട്ടിന് പണം നല്‍കി സ്ഥാനാർത്ഥി; ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം ആരംഭിച്ചു


